പാപ്പാനിൽ സാക്ഷാൽ സുരേഷ് ഗോപിയോളം ശ്രദ്ധിക്കുന്ന ഒരു വേഷമാണ് അനായാസം ഇവർ കൈകാര്യം ചെയ്തത്

പാപ്പാൻ എന്ന സിനിമയിലൂടെ മികച്ച ഒരുപാട് താരങ്ങളെ കൂടിയാണ് മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷിന്റെയും ഷമ്മി തിലകന്റെയും ഒക്കെ അഭിനയം ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് തന്നെയാണ് കൊണ്ടുചെന്ന് എത്തിച്ചത്. എന്നാലിപ്പോൾ ചിത്രത്തിൽ കൂടുതലായും ചർച്ച ചെയ്യപ്പെട്ട ഒരു കഥാപാത്രം കൂടി ഉണ്ടായിരുന്നു. കേവലം രണ്ട് സിനിമകളുടെ മാത്രം മുൻപരിചയമുള്ള നിതാ പിള്ള എന്ന നടിയായിരുന്നു അത്. തനിക്ക് ലഭിച്ച കഥാപാത്രം വളരെ മികവോടെ അഭിനയിച്ചു ഫലിപ്പിക്കുവാൻ സാധിച്ച ഒരു നടി തന്നെയായിരുന്നു നിതാ പിള്ള എന്ന് പറയേണ്ടിയിരിക്കുന്നു.

ഈ പ്രകടനം വളരെയധികം അഭിനന്ദനം അർഹിക്കുന്നതാണ് എന്ന് ഇതിനോടകം തന്നെ ചിത്രം കണ്ടവരെല്ലാം പറയുന്നുണ്ട്. ഇപ്പോൾ നിതയെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ജോഷിയുടെയും സുരേഷ് ഗോപിയുടെയും കോംബോ കാരണമാണ് ഈ ചിത്രം കാണാനെത്തിയത്. നിത പിള്ള എന്ന അഭിനേത്രിയുടെ സാന്നിധ്യം ചിത്രത്തിൽ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ചിത്രത്തിൽ നിത ഉണ്ടല്ലോ എന്നൊരു വിശ്വാസവും ചിത്രം കാണാനുണ്ടായിരുന്നു. പൂമരത്തിലെ സ്പീച്ച് മുതൽ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയ ഒരു മുഖമാണ് നിതാ പിള്ളയുടെ.

പക്ഷേ സിനിമയോടുള്ള അവരുടെ പാഷൻ അറിഞ്ഞത് കുങ്ഫു മാസ്റ്റർ കണ്ടപ്പോഴാണ്. ഒരു ഇന്റർവ്യൂവിൽ ഇവർ തന്നെ പറയുന്നുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി അവർ എടുത്തിട്ടുണ്ടായിരുന്ന എഫ്ർട്ട്.സിനിമയ്ക്കു വേണ്ടിയുള്ള ചില മുന്നൊരുക്കങ്ങളെ കുറിച്ചും ആ സിനിമയ്ക്ക് വേണ്ടി അവർ ചിലവഴിച്ച വർഷങ്ങൾ എത്ര ആയിരുന്നു എന്ന് പിന്നീട് അറിയാൻ സാധിച്ചു. അങ്ങനെയൊരു തീരുമാനം മലയാളത്തിൽ ഒരു ഹീറോയിൻ ചെയ്യുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. പാപ്പാനെ കുറിച്ചുള്ള ഇന്റർവ്യൂവിൽ കഥാപാത്രത്തിന്റെ ഡീറ്റെയിലിങ്ങിനായി പോലീസ് ഉദ്യോഗസ്ഥരുടെ രീതികൾ ശ്രദ്ധിച്ചു പഠിച്ചിരുന്നു എന്ന് പറഞ്ഞുകേട്ടിരുന്നു.

എല്ലാം പാപ്പാനിലെ വിൻസി എന്ന കഥാപാത്രത്തിന് മുതൽക്കൂട്ടായി എന്നത് സിനിമ കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കും. അഞ്ച് വർഷത്തിനിടയിൽ മൂന്ന് സിനിമകൾ. പരസ്പരം യാതൊരു ബന്ധം പോലുമില്ലാത്ത 3 കഥാപാത്രങ്ങൾ. പാപ്പാനിൽ സാക്ഷാൽ സുരേഷ് ഗോപിയോളം ശ്രദ്ധിക്കുന്ന ഒരു വേഷമാണ് അനായാസം ഇവർ കൈകാര്യം ചെയ്തത്. ഹാർഡ് വർക്കും ഒപ്പം പ്രതിഭ കൂടി കൂടുമ്പോൾ നിത പിള്ള എന്ന അഭിനേത്രി മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്ന് തന്നെ കരുതാം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ ഇനിയും ഒരുപാട് കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ നിത തന്റെതായ സാന്നിധ്യം അറിയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply