പ്രണയവിവാഹങ്ങൾ മിക്കതും പരാജയം ! ഈ തകർച്ചയ്ക്ക് എന്താ ഒരു കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ?

പ്രണയിക്കുന്ന സമയത്ത് നമ്മൾ പങ്കാളിയുടെ നല്ല ഗുണങ്ങൾ മാത്രമാണ് കാണാറുള്ളത്. പലപ്പോഴും എല്ലാ പ്രണയങ്ങളും പൂർണ വിജയം കൈവരിക്കാൻ സാധിച്ചു എന്ന് വരില്ല. ഒരു പ്രണയത്തിന്റെ വിജയം എന്നത് ഒരിക്കലും ഒരു വിവാഹമല്ല. അത്തരത്തിലുള്ള ഒരു കുറിപ്പാണ് എഴുത്തിന്റെ പറുദീസ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വരുന്നത്. ശ്രദ്ധിച്ചിട്ടില്ലേ പ്രണയവിവാഹങ്ങൾ ഒക്കെ തകർച്ചയിൽ ആകും ചെന്ന് നിൽക്കുക എന്നു പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് തുടങ്ങുന്നത്. ഇതിന്റെ പൂർണ രൂപം ഇങ്ങനെയാണ്.

പ്രണയങ്ങൾ എതിർക്കുന്ന എല്ലാ വീട്ടുകാരും പറയുന്ന ഒരു കാര്യമാണ് പ്രണയവിവാഹങ്ങൾ എല്ലാം തന്നെ തകർച്ചയിലാണ് ചെന്നെത്തുന്നത് എന്ന്.. എന്നിട്ട് അടുത്ത പരിചയത്തിലുള്ള ഏതെങ്കിലും ഒരു ഉദാഹരണം കൂടി എല്ലാവരും തുറന്നു പറയും. ഈ ബന്ധങ്ങൾ ഒക്കെ തകരാനുള്ള കാരണം എന്താണെന്ന് എപ്പോഴെങ്കിലും ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ. ചെറുക്കൻ കുഴപ്പക്കാരൻ ആയതു കൊണ്ടോ, അല്ലെങ്കിൽ പെണ്ണ് കുഴപ്പക്കാരി ആയതുകൊണ്ടോ വീട്ടുകാരുടെ കുഴപ്പമോ അല്ലെങ്കിൽ രണ്ടിൽ ഒരാളുടെ പ്രണയത്തിൽ ഉള്ളപ്പോൾ ഉള്ള സ്വഭാവം കല്യാണശേഷം മാറുന്നതുകൊണ്ടോ ഒക്കെ ആവാം ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതെങ്കിലും പ്രധാനപ്പെട്ട പ്രശ്നം എന്നത് ഇതൊന്നുമല്ല.

നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും പ്രണയവിവാഹങ്ങൾ ട്രീറ്റ് ചെയ്യുന്ന ഒരു രീതിയുണ്ട്. അതാണ് ഭൂരിഭാഗം ഇടങ്ങളിലും സംഭവിക്കുന്നത്. ഒരുതരത്തിലുമുള്ള സപ്പോർട്ട് സാധാരണ കാണിക്കുന്ന കരുതലുകളും ഇവർക്ക് സമൂഹം നൽകാറില്ല. മാക്സിമം അവരെ അകറ്റാനാണ് ചിലർ ശ്രമിക്കുന്നത്. ഇനി അവർ അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ടു പോവുകയാണെന്ന് തന്നെയിരിക്കട്ടെ സാധാരണ വിവാഹജീവിതത്തിൽ വരുന്ന ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെയും ഇവർ കടന്നുപോകുമ്പോൾ ഇവർക്ക് വേണ്ട പിന്തുണ ആരും നൽകില്ല എന്നതാണ് സത്യം.

അത് അറേൻജ്ഡ് മാരേജ് കഴിഞ്ഞവർക്ക് വേണ്ടുവോളം നൽകുകയും ചെയ്യും. ഇതാണ് പ്രധാനമായും പ്രണയവിവാഹങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നത്. പ്രണയം അതിജീവിച്ച് മുന്നോട്ട് പോകുന്നവരാണ് കൂടുതലും വിജയിക്കുന്നത്. ഏത് ഒരു വിവാഹം ആണെന്ന് പറഞ്ഞാലും അതിൽ പ്രശ്നങ്ങൾ ഉണ്ടാകും. അത് അറേഞ്ച് മാര്യേജ് ആയാലും ശരി ലവ് മാരേജ് ആയാലും ശരി ഏതു വിവാഹം ആണെങ്കിലും, ഉദാഹരണം കാണിച്ച് പേടിപ്പിക്കാൻ നിൽക്കുകയാണെങ്കിൽ ഒരു കാലത്തും ഒന്നിനും മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് മനസ്സിലാക്കുകയാണ് വേണ്ടത് എന്നും നിങ്ങളുടെ തീരുമാനം നിറമുള്ളതും മനോഹരവും ആവട്ടെ എന്നുമാണ് ഈ കുറിപ്പിൽ പറയുന്നത്. സമകാലിക കാലത്ത് ഏറ്റവും കൂടുതൽ പ്രസക്തമായ ഒരു കുറിപ്പ് തന്നെയാണ് ഇത് എന്ന് എടുത്തു പറയേണ്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply