ആ കാര്യത്തിൽ കാവ്യയ്ക്കു നിർബന്ധം ആണ് ! കാവ്യയുമായി ഉള്ള ബന്ധം തുറന്നു പറഞ്ഞു ഉണ്ണി

സിനിമാ താരങ്ങൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ഉണ്ണി. സിനിമയ്ക്കുള്ളിൽ തന്നെ നിരവധി ആരാധകരും ഉണ്ട്. ഫോട്ടോഷൂട്ടിലും വിവാഹത്തിലും ഒക്കെ മിക്ക താരങ്ങളെയും ആണ് ഒരുക്കുന്നത്. ഉണ്ണി തന്നെയാണ് കാവ്യാ മാധവൻ മീരാ നന്ദൻ സൃന്ദ തുടങ്ങിയവരൊക്കെ ഉണ്ണിയുടെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. കാവ്യയ്ക്കു ഒപ്പമുള്ള പലചിത്രങ്ങളും ഉണ്ണി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. വിവാഹദിനത്തിൽ കാവ്യ അണിയിച്ചൊരുക്കിയത് ഉണ്ണി ആയിരുന്നു. അന്ന് ഒരു കേവലം ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാത്രമല്ല താൻ എത്തിയതാണ് അദ്ദേഹം പറയുന്നത്. ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാവ്യ മാധവനെ കുറിച്ച് ഉണ്ണി പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുൻപ് ഒരു ഫോട്ടോ ഷൂട്ടിൽ ആയിരുന്നു ആദ്യമായി കാവ്യാ മാധവനെ കാണുന്നത്.

വർഷങ്ങൾക്ക് മുൻപായിരുന്നു ആ കൂടിക്കാഴ്ചയായിരുന്നു. താൻ മേക്കപ്പ് ആർട്ടിസ്റ്റ് ആയി കരിയർ തുടങ്ങിയ സമയവുമാണ്. ഒരു മാഗസിൻ കവർ ഫോട്ടോഷൂട്ട് ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും കൃത്യമായി ആയിരിക്കണം എന്ന് നിർബന്ധം ഉള്ള ആളാണ് കാവ്യ മാധവൻ. പെർഫെക്ഷൻ അങ്ങേയറ്റം പരിഗണന നൽകുന്ന രീതിയാണ് അവരുടേത് എന്ന് പറയുന്നത്. ഒരു മൊട്ടുസൂചി ആണെങ്കിൽ പോലും അത് എടുത്ത് സ്ഥലത്ത് തന്നെ വയ്ക്കണമെന്ന് നിർബന്ധം ഉള്ള ആളാണ് കാവ്യ. ജീവിതത്തിൽ അത്രയേറെ കൃത്യത പുലർത്തുന്ന ആളാണ് എന്നും വ്യക്തമാക്കുന്നു. കാവ്യയും ഉണ്ണിയും ഒരുമിച്ചുള്ള പലചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതാരാണ് എന്ന് കാവ്യയോടെ ചോദ്യം വന്നപ്പോൾ തന്നെ സഹോദരനാണെന്ന് പോലും കാവ്യ മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും കൃത്യതയുള്ള ആളാണ് കാവ്യ. അത് നിലനിർത്താറുണ്ട് എന്നും തനിക്ക് കാവ്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം അതാണ് എന്നും ഉണ്ണി പറയുന്നുണ്ട്.

മേക്കപ്പ് ചെയ്യുമ്പോഴും ഇതെല്ലാം കാവ്യ നോക്കാറുണ്ട്. കണ്ണെഴുതാൻ ഒന്നും കാവ്യ സമ്മതിക്കാറില്ല. അത് നിർബന്ധമാണ്. ഒരിക്കൽ താൻ കണ്ണെഴുതിയത് ഇഷ്ടമായെന്നും അതിനു ശേഷമാണ് തന്നോട് കണ്ണെഴുതാൻ പറയുന്നതെന്ന് ഒക്കെ കാവ്യ പറയുന്നു. സ്ഥിരമായി മേക്കപ്പ് ആവശ്യങ്ങൾക്കായി വിളിക്കാൻ തുടങ്ങി. അങ്ങനെ ആണ് മുഖത്തും മുടിയിലുമൊക്കെ വ്യത്യസ്തമായ ലുക്കുകൾ പരീക്ഷിക്കുന്നത് എന്നും, കാവ്യമായി നല്ലൊരു സൗഹൃദം തന്നെയാണ് ഉള്ളത് എന്നാണ് പറയുന്നത്. കാവ്യയുടെ വിവാഹ ദിവസം അവരെ ഒരുക്കാൻ വേണ്ടി മാത്രം വന്നതായിരുന്നില്ല. തനിക്കൊരു സഹോദരന്റെയും കുടുംബത്തിന്റെയും സ്ഥാനമാണ് കാവ്യ തന്നത്.

അവരുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ദിവസം താൻ കൂടെ നിൽക്കുമെന്നും അവർക്ക് നന്നായറിയാം. എപ്പോഴും നല്ലൊരു സുഹൃത്തായി ഉണ്ടാകും എന്നും അറിയാം. എന്നാണ് ഉണ്ണി വ്യക്തമാക്കുന്നത്. പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന രീതിയാണ് അവർക്കുള്ളത്. പ്രൊഫഷൻ സംബന്ധമായ കാര്യങ്ങളാണ് പലരും അവരോടെ വെറുപ്പും വൈരാഗ്യവും പ്രകടിപ്പിക്കുന്നത് എന്നും കൂട്ടിച്ചേർക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply