നികുതികുടിശ്ശിക അടക്കാത്തതിനാൽ ഇൻഡിഗോ എയർലൈൻസ് ബസ് കോഴിക്കോട് കസ്റ്റഡിയിൽ ആയി.

നികുതികുടിശ്ശിക അടക്കാത്തതിനാൽ ഇൻഡിഗോ എയർലൈൻസ് ബസ് കോഴിക്കോട് കസ്റ്റഡിയിൽ ആയിരിക്കുകയാണ്. മോട്ടോർ വകുപ്പ് രാമനാട്ടുകരയിൽ നിന്നും ഈ ബസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഞ്ചരിക്കുവാൻ വേണ്ടി ഉപയോഗിച്ചിരുന്ന ഒരു ബസ്സ് കൂടിയായിരുന്നു ഇത്. ഫറോക്ക് ചുങ്കത്തെ ഒരു വർക്ഷോപ്പിൽ നിന്നാണ് ഈ ബസ് മോട്ടോർ വാഹന വകുപ്പ് അല്പം മുമ്പ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ യാത്രക്കാർ സഞ്ചരിക്കാനുള്ള ബസ് ആണിത്. അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടിയാണ് ഈ ഫറോക്ക് കൊണ്ടുവന്നത്.

ഇവിടെവെച്ച് മോട്ടോർ വാഹന വകുപ്പിൻറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രേത്യേക നിർദ്ദേശപ്രകാരം ജോയിൻറ് ആർടിഒ ഉൾപ്പെടെ ഉള്ളവരാണ് വന്ന ബസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമായും കാരണം പറയുന്നത് ആറുമാസമായി ബസ്സിന് കുടിശ്ശിക നികുതി അടച്ചു കഴിഞ്ഞിട്ട് വലിയൊരു കാലയളവ് ആയി എന്നാണ് അറിയുന്നത്. 32500 രൂപ അടയ്ക്കാനുണ്ട്. അതോടൊപ്പം ഏതാണ്ട് 7500 പിഴയുണ്ട്. ഇത്രയും ദിവസം വൈകിയിതനാൽ 40,000 രൂപ അടയ്ക്കാനുണ്ട്. ഈ 40,000 രൂപ രൂപ അടച്ചതിനു ശേഷം മാത്രമേ ഈ ബസ് വിട്ടു കൊടുക്കുകയുള്ളൂ എന്നാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് കമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്. ബസ് കസ്റ്റഡിയിലെടുത്തിരുന്നു എന്നതുമായി ബന്ധപ്പെട്ട് കമ്പനി ഒരു വിശദീകരണവും നൽകിയിട്ടില്ല.

ആറുമാസമായി കുടിശിക അടക്കാത്ത ബസ് അറ്റകുറ്റ പണിയുടെ ഭാഗമായി ഇവിടേക്ക് കൊണ്ടുവന്നപ്പോൾ ആണ് കസ്റ്റഡിയിലെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കമ്പനി യാതൊരു തരത്തിലുള്ള വിശദീകരണങ്ങളും നൽകിയിട്ടില്ല. 40,000 രൂപ അടയ്ക്കാതെ ബസ്സ് കൊണ്ടുപോകാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരും അതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. എന്നാൽ ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും എത്തിയിട്ടുമില്ല . ഈ സാഹചര്യത്തിൽ എല്ലാവരും ഇൻഡിഗോ കമ്പനി എന്താണ് പറയുന്നത് എന്ന് അറിയാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്.

എന്നാൽ യാതൊരുവിധത്തിലും കമ്പനി ഇതുമായി പ്രതികരിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്ക് വണ്ടിയത്തി ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്നും കസ്റ്റഡിയിലെടുക്കാൻ ഇവർക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് കൃത്യമായ പ്ലാനിഗിൽ തന്നെ ബസ് കസ്റ്റഡിയിലെടുക്കാൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply