ഷെയിൻ വിവാഹത്തിന് സമ്മതിച്ചാൽ ലവ് മാര്യേജ് ആയിരിക്കുമെന്ന് ഹനാൻ !

സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ പെൺകുട്ടിയായിരുന്നു ഹനാൻ. വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയാണ് ഹനാൻ ശ്രദ്ധനേടിയത്. പഠനത്തോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആയിരുന്നു മത്സ്യക്കച്ചവടം നടത്തിയത്. കുറച്ചു നാളുകൾക്ക് ശേഷം മറ്റൊരു രീതിയിലാണ് ഹനാൻ എത്തിയിരിക്കുന്നത്. ഹാനന്റെ പുതിയ ലൂക്ക് കണ്ടു പ്രേക്ഷകരെല്ലാം ഒന്നാകെ ഞെട്ടിപ്പോയിരുന്നു. ഇപ്പോൾ ഹനാൻ പറയുന്നത് ജീവിതത്തിലേക്ക് കുറച്ചു വിശേഷങ്ങളെക്കുറിച്ച് ആണ്. ഒരു ഓൺലൈൻ അഭിമുഖത്തിലാണ് ഹനാൻ ചില കാര്യങ്ങളെക്കുറിച്ച് ഒക്കെ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയിൽ ക്രഷ് തോന്നിയിട്ടുള്ള നടൻ ആരാണ് എന്ന് ചോദിച്ചപ്പോൾ ഹനാൻ പറയുന്ന മറുപടി ഷെയിൻ നിഗം ആണ് എന്നാണ്.

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഒരു നടനാണ് ഷെയിൻ നിഗം എന്നും ഷെയിനിനെ കല്യാണം കഴിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഒക്കെയാണ് പറയുന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോഴും ഷെയിന്റെ പേര് തന്നെയായിരുന്നു ഹനാൻ പറഞ്ഞിരുന്നത്. ജീവിതത്തിൽ ആർക്കെങ്കിലും തേപ്പ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് താനായിട്ട് ആർക്കും തേപ്പ് കൊടുത്തിട്ടില്ല എന്നും എന്നാൽ തനിക്ക് തേപ്പ് കിട്ടിയിട്ടുണ്ട് എന്നാണ് പറയുന്നത്. വളരെയധികം പോസസീവ് ആണ് താൻ.

പ്രത്യേകിച്ച് അച്ഛന്റെയും അനിയന്റെയും ഒക്കെ കാര്യത്തിൽ. തന്നെക്കാൾ കൂടുതൽ പ്രാധാന്യം അവർ ആർക്കെങ്കിലും കൊടുക്കുന്നത് അറിഞ്ഞാൽ തനിക്ക് വല്ലാത്ത വേദന തോന്നും. അതുകൊണ്ട് തന്നെ അച്ഛൻ കൊച്ചുകുട്ടികളെ ഒന്നും കൊഞ്ചിക്കുക പോലും ചെയ്യാറില്ല. അതുകൊണ്ട് വിഷമിക്കും എന്ന് അച്ഛൻ നന്നായി അറിയാമെന്ന് പറയുന്നുണ്ടായിരുന്നു. രണ്ടു സ്ത്രീകൾ തമ്മിലുള്ള വിവാഹത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോഴും ഹനാൻ മറുപടി പറഞ്ഞിരുന്നു. രണ്ടുപേർ തമ്മിലുള്ള ജീവിതത്തിനെ എന്തിനാണ് മോശം കണ്ണിലൂടെ കാണുന്നത്. അവർ തമ്മിലുള്ള ലൈം ഗി ക ജീവിതം എങ്ങനെയാണ് എന്ന് ഓർത്തു കൊണ്ടാണോ മറ്റുള്ളവർ വേദനിക്കുന്നത്.?

അല്ലാതെ എത്ര സ്നേഹത്തോടെയാണ് അവർ തമ്മിൽ ജീവിക്കുന്നത് എന്ന് എന്താണ് ചിന്തിക്കാതെ ഇരിക്കുന്നത്. ആ കുട്ടിക്ക് അവളുടെ പാർട്ട്ണറെ കാണാതെ ആയപ്പോൾ എത്രത്തോളം വിഷമം ഉണ്ടായിട്ടുണ്ടാകും. അതിൽ ശാരീരിക ബന്ധം അല്ലാതെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. അതിനെ കുറിച്ച് എന്താണ് ചിന്തിക്കാത്തത്. ഒരു പെൺകുട്ടിയുടെ പാർട്ണർ ആവേണ്ടത് ഒരു പുരുഷൻ മാത്രമാണെന്ന് നിയമം ഒന്നും എവിടെയും ഇല്ലല്ലോ. എന്തുകൊണ്ടാണ് അങ്ങനെ കൂടി ചിന്തിക്കാത്തത് എന്നായിരുന്നു ഹനാൻ ചോദിച്ചത്. ഹനാന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇഷ്ടപ്പെട്ട പോ ൺ സ്റ്റാർ ആരാണ് എന്ന ചോദ്യത്തിന് ഹനാന് മറുപടി ഉണ്ടായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട പോ ൺ സ്റ്റാർ മിയഖലീഫ ആണ് എന്നാണ് പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply