അവൾ എന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുന്നതിന് മുൻപ് അങ്ങ് കെട്ടി!

കഴിഞ്ഞ ദിവസമായിരുന്നു മലയാളി പ്രേക്ഷകരെ എല്ലാം അമ്പരപ്പിൽ നിർത്തിക്കൊണ്ട് നടൻ ശ്രീജിത്ത് രവിയുടെ അ റ സ്റ്റ് നടന്നത്. അതും കേസിൽ ആയിരുന്നു നടനെ അ റ സ്റ്റ് ചെയ്തത്. 11ഉം 5ഉം വയസ്സുള്ള കുട്ടികൾക്ക് നേരെ പ്രദർശനം നടത്തിയെന്ന പേരിൽ ആണ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സമാനമായ കേസിൽ നടൻ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ചെറിയ കുട്ടികൾക്ക് മുൻപിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് വളരെയധികം തെറ്റാണ് എന്ന് പലരും പറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പഴയ അഭിമുഖമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഭാര്യ സജിതയുടെ കൂടെയുള്ള അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയായിരുന്നു ശ്രീജിത്ത്‌ ഈ അഭിമുഖത്തിൽ. പ്രണയത്തിന് പറ്റിയ ഒരു സ്ഥലത്തുനിന്നും അല്ല തങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ആശുപത്രിയിൽ വച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചവർ ആണോ എന്ന് ഉള്ള ചോദ്യത്തിന് മറുപടിയായിരുന്നു ശ്രീജിത്ത് പറഞ്ഞത്. ഇരുവരും പരസ്പരം കണ്ടു എങ്കിലും ആദ്യം പ്രണയം ഉണ്ടായിരുന്നില്ല. പിന്നീട് ആശുപത്രിയിൽ വച്ച് കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. ആദ്യം കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു.

തൃശൂർ പൂരം മേളപ്രമാണി പെരുവനം കുട്ടന്മാരാരെ ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്ന് പുറത്തക്കി പാറമേക്കാവ് ദേവസ്വം

ദാവണി ഒക്കെ ഉടുത്ത് സുന്ദരിയായ പെൺകുട്ടിയെ കണ്ടപ്പോൾ അപ്പോൾ തന്നെ അമ്മയോട് പറഞ്ഞു ആ കുട്ടി കൊള്ളാമല്ലോ നമുക്കൊന്ന് ആലോചിച്ചാലോന്ന്. അമ്മ പോയി അന്വേഷിച്ചപ്പോൾ ആയിരുന്നു ഏതോ വിവരകെട്ടവൻ പറഞ്ഞത് അത് പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടി ആണെന്ന്. അങ്ങനെ അത് വിട്ടേക്കാം എന്ന് കരുതി. പിന്നീട് കാര്യമായ അന്വേഷിച്ചപ്പോഴാണ് ഡിഗ്രിക്ക് പഠിക്കുന്ന കുട്ടി ആണെന്ന് മനസ്സിലായത്. അങ്ങനെ അവൾ എന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുന്നതിന് മുൻപ് അങ്ങ് കെട്ടി. അങ്ങനെയാണ് ശ്രീജിത്ത് പറയുന്നത്. പിന്നെ കോമൺ സുഹൃത്തുക്കൾ വഴിയും കൂടുതൽ പരിചയപ്പെട്ടു. പ്രണയമായി ആ ബന്ധം വളരുകയും ആയിരുന്നു. ഏകദേശം ഒന്നര കൊല്ലം പ്രണയം കൊണ്ടുപോയി.

ഇനി അങ്ങോട്ട് പോയാൽ എന്റെ സ്വഭാവം അവൾക്ക് മനസ്സിലാകും അതിനുമുൻപ് അങ്ങ് കെട്ടി എന്നും ശ്രീജിത്ത് രവി പറയുന്നു. 15 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ട്. മൂത്തകുട്ടി അടുത്തിടെയാണ് പ്രകാശം പരക്കട്ടെ എന്ന സിനിമയിൽ അഭിനയിച്ചത്. ആ സന്തോഷത്തിന്റെ നിറവിൽ നിൽക്കുകയാണ്. അതിനിടയിൽ ആണ് കുടുംബത്തിൽ ഇത്തരത്തിലൊരു സംഭവം അരങ്ങേറുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply