പടത്തിന്റെ പൂജയുടെ അന്ന് ഇതൊക്കെയാണോ ചോദിക്കുന്നത് ? ഉർവശി ആരോട് ആണ് ചോദ്യം ചോദിച്ചത് എന്ന് കണ്ടോ ?

ഉർവ്വശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജലധാര പമ്പ് സെറ്റ് സിൻസ് 1962 എന്ന ചിത്രം ആരംഭിച്ചിരിക്കുകയാണ്. പൂജയും സ്വിച്ചോൺ കർമവും ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു നടന്നത്. പൂജയ്ക്കുശേഷം ഇന്ദ്രൻസും ഉർവശിയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഉർവശിയോടെ മാതൃഭൂമി ചോദിച്ച ഒരു ചോദ്യവും അതിനു ഉർവശി പറഞ്ഞ മറുപടിയുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്ത്രീകൾ സുരക്ഷിതരാണോ സിനിമയിൽ എന്നായിരുന്നു ചോദ്യം.

ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടോ സ്ത്രീകൾക്ക് സിനിമയിൽ എന്നും ചോദിച്ചിരുന്നു. നല്ലൊരു അമ്പല പരിസരമാണ് എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ. എപ്പോഴും സ്ത്രീകൾ സുരക്ഷിതരാണ്. അല്ലാതെ പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കപ്പെടാൻ ഉള്ള സാഹചര്യമുണ്ട്. അല്ലാത്ത കാര്യങ്ങൾ പുറത്തു വരുമ്പോൾ നിങ്ങൾ അറിയുന്നുണ്ട്. അതിനു പകരം ഉള്ള നടപടിക്രമങ്ങളെല്ലാം നടക്കുന്നുണ്ടെന്നും അത് അറിയുന്നുണ്ടല്ലോ. സന്തോഷം. ദയവുചെയ്ത് ഈ പടത്തിന് പൂജയാണ്. ഇതൊക്കെയാണോ ചോദിക്കുന്നത് ബഹുമാനപ്പെട്ട മാതൃഭൂമി. ഈ പടം നന്നായി വരാൻ പ്രാർത്ഥിക്കുക. അനുഗ്രഹിക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ഒന്നും സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല എന്ന രീതിയിൽ തന്നെയായിരുന്നു ഉർവശിയുടെ ഇടപെടൽ.

അതേസമയം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന ഇന്ദ്രൻസിനെ കുറിച്ച് മാധ്യമങ്ങൾ ഇത് ചോദിക്കാറുണ്ടായിരുന്നു. ഇന്ദ്രൻസ് ചേട്ടൻ ഇപ്പോൾ വലിയ നടൻ ഒക്കെയാണ് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ. നിങ്ങൾക്കാണ് ഇന്ദ്രൻസ് ചേട്ടൻ ഇപ്പോൾ വലിയ നടനായത്. എനിക്ക് പണ്ടുമുതലേ ചേട്ടനെ അറിയാമല്ലോ. അന്നും ചേട്ടൻ ഇങ്ങനെ തന്നെയായിരുന്നു. ഇന്നും ഒരു മാറ്റവുമില്ല. എങ്ങനെയാണ് ഇത് കാത്തുസൂക്ഷിക്കുന്നതെന്ന് ഞാൻ കുറച്ചു മുൻപ് കൂടി ചോദിച്ചത് ഉള്ളൂ. ഇന്ദ്രൻസ് ചേട്ടൻ പഴയതുപോലെ തന്നെയാണ്. എനിക്ക് ഇപ്പോഴും അദ്ദേഹം മികച്ച ഒരു നടൻ തന്നെയാണ് എന്നും ഉർവശി പറയുന്നുണ്ടായിരുന്നു. ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്.

സിനിമാ താരങ്ങളോട് പലതരത്തിലും പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നത് മാധ്യമ പ്രവർത്തകർ അടുത്ത കാലങ്ങളിലായി വലിയ തോതിൽ തന്നെ ചെയ്യുന്ന ഒരു കാര്യമാണ്. ചില താരങ്ങൾ എങ്കിലും ഇത്തരത്തിലുള്ള മറുപടികളാണ് ഇതിന് നൽകാനുള്ളത്. അതുകൊണ്ടുതന്നെ ഉർവശിയുടെ മറുപടി വളരെ പെട്ടെന്നാണ് ശ്രദ്ധനേടുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply