അടിച്ചത് 700 കോടിയുടെ ലോട്ടറി ! ആരോടും പുറത്ത് പറയാതെ രഹസ്യമാക്കി വെച്ചു ! ഒടുക്കം കിട്ടിയത് മുട്ടൻ പണി !

ലോട്ടറിയെക്കുറിച്ചും അതിന്റെ വിജയത്തെക്കുറിച്ചും ഒക്കെയുള്ള പല വാർത്തകളും നമ്മൾ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളത് ആണ്. ഇവയിൽ പലതും നമ്മളിൽ കൗതുകം നിറച്ചിട്ടുള്ളവയും ആണ്. വളരെ ചെറിയൊരു തുകയാണ് ലഭിക്കുന്നത് എങ്കിൽ പോലും ഭാഗ്യം നമ്മെ തേടിയെത്തുന്നതാണ് ലോട്ടറി അടിക്കുക എന്ന് പറയുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും അത് എല്ലാവർക്കും സന്തോഷം നിറയ്ക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഒരു വൻ തുക സമ്മാനമായി ലഭിച്ചിട്ടും അത് കൈയിൽ ലഭിക്കാതിരിക്കുമ്പോൾ എന്തായിരിക്കും ഒരാളുടെ മനസ്സിൽ തോന്നുന്നത്.

അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനിൽ ഒരു യുവതി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലേ ബെൽ എന്ന യുവതിക്ക് നാഷണൽ ലോട്ടറിയുടെ 70 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചിരുന്നു. അതായത് ഏകദേശം 700 കോടി ഇന്ത്യൻ രൂപ. എന്നാൽ എലെ ബെല്ലിന് ഇതിൽ നിന്നും മുഴുവൻ രൂപയും ഇതുവരെയും ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അതിന്റെ കാരണം സാങ്കേതികമായ ചില പ്രശ്നങ്ങളാണ്. തന്റെ മുഴുവൻ സമ്മാനത്തുക പിൻവലയ്ക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം എ ബല്ലിനും ഉണ്ട്.

അതിനാൽ തന്നെ കോടീശ്വരി ആയിട്ടും താൻ വാടകവീട്ടിൽ തന്നെ തുടരുകയാണെന്നും പറയുന്നു. ബെൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇങ്ങനെ പറയുന്നു. വലിയ തുക ആയതിനാൽ അടുത്ത തലമുറയ്ക്ക് കൂടി നീക്കിവെക്കണം എന്ന ഒരു ആഗ്രഹമുണ്ടായിരുന്നു. സമ്മാനം ലഭിച്ചപ്പോൾ എല്ലാവരെയും പോലെ തന്നെ താനും അമ്പരന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് താൻ ആരോടും പറഞ്ഞില്ല. കുടുംബത്തിൽ നിന്ന് പോലും ഇത് രഹസ്യമാക്കി വെച്ചു. ഒരിക്കൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ കുടുംബത്തോട് പറയാം എന്ന് തീരുമാനിച്ചു.

എന്നാൽ എന്തുകൊണ്ടോ പറഞ്ഞില്ല. വീട്ടിൽ തന്നെ കഴിയുകയും ധാരാളം പണം ചെലവഴിക്കാതെ ഇരിക്കുകയും ആയിരുന്നു. തന്റെ മെയിൻ സ്ട്രീറ്റ് ബാങ്കിലെ അക്കൗണ്ടിലേക്ക് ഇത്രയും പണം നിക്ഷേപിക്കാൻ സാധിച്ചില്ല. മുഴുവൻ തുകയും കിട്ടിയില്ലന്നും വ്യക്തമാക്കുന്നുണ്ട്. എന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിയാത്തതാണ് ഇതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു കാര്യം. ഒറ്റരാത്രികൊണ്ട് കോടീശ്വരി ആയിട്ടും വാടകയ്ക്ക് ഒരിടം കണ്ടെത്തുന്നതിൽ തനിക്ക് ഇപ്പോഴും പ്രശ്നങ്ങളുണ്ട്.

വർക്ക് ഹിസ്റ്ററി രേഖകൾ ഹാജരാക്കേണ്ടതുണ്ട്. മുഴുവൻ പണവും തനിക്ക് ലഭിക്കണമെങ്കിൽ മറ്റൊരു ബാങ്കിലേക്ക് പോകേണ്ട ആവശ്യമുണ്ട്. എന്നാൽ ബാർലെ ബാങ്ക് പോലെയുള്ള ഹൈസ്ട്രീറ്റ് ബാങ്ക് തനിക്ക് ആക്സസ് ചെയ്യാൻ കഴിയില്ല.. ഇക്കാര്യം തനിക്ക് നേരത്തെ അറിയില്ലായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച പ്രശ്നങ്ങൾക്ക് സഹായം നൽകാമെന്ന് ദേശീയ ലോട്ടറി അധികൃതർ അറിയിച്ചിട്ടുണ്ട്. ലോട്ടറി അടിച്ചതോടെ തനിക്ക് മുൻപ് പരിചയമില്ലാതെ ബന്ധുക്കൾ ഒക്കെ വരുന്നുണ്ടെന്നും അതിനാൽ നമ്പർ തന്നെ മാറ്റി എന്നും ഇവർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply