ജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടയിൽ ഹൃദയാഘാതം – ബംഗളൂരുവിൽ 67 കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ കേസിൽ മരണ കാരണം കണ്ടെത്തി പോലീസ്!

ബംഗളൂരുവിൽ 67കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം കണ്ടെത്തി ബംഗളൂരു പോലീസ്. 67കാരനായ ബാലസുബ്രഹ്മണ്യന്റെ മൃതദേഹം ആയിരുന്നു പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് മരണകാരണം പോലീസ് കണ്ടെത്തിയത്. 35 കാരിയായ വീട്ടുജോലിക്കാരിയുമായി ബാലസുബ്രഹ്മണ്യന് ബന്ധം ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി.

നവംബർ 16ന് കാമുകിയുടെ വീട്ടിലെത്തിയ ബാലസുബ്രഹ്മണ്യൻ ഇവരുമായി ലൈം, ഗി, ക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം എന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ വ്യവസായി മരിച്ച സംഭവം പുറത്തറിയാതിരിക്കാൻ ആയി കാമുകിയും അവളുടെ ഭർത്താവും സഹോദരനും ചേർന്ന് മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ആക്കി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും പോലീസ് കണ്ടെത്തി.

നവംബർ 16ന് കൊച്ചു മകനെ ബാഡ്മിന്റൺ പരിശീലനത്തിന് വിടാനായി വീട്ടിൽ നിന്നും പുറപ്പെട്ട ജെ പി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യൻ, വൈകുന്നേരം 4.55ന് മരുമകളെ വിളിച്ചു വരാൻ വൈകും എന്ന് അറിയിക്കുകയായിരുന്നു. കുറച്ചു ജോലികൾ തീർക്കാൻ ഉള്ളതുകൊണ്ട് വൈകുമെന്ന് മരുമകളോട് പറഞ്ഞ ബാലസുബ്രഹ്മണ്യനെ പിന്നീട് ആരും കണ്ടില്ല. അച്ഛനെ കാണാതായതോടെ ബാലസുബ്രഹ്മണ്യന്റെ മകൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ പ്ലാസ്റ്റിക് കവറുകളിലും ബെഡ് ഷീറ്റുകളിലും പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിൽ മൃതദേഹം ബാലസുബ്രഹ്മണ്യന്റേത് ആണെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകിയായ വീട്ടുജോലിക്കാരിയുടെ വീട്ടിൽ ഇയാൾ പോയതാണ് എന്നും കണ്ടെത്തി. ലൈം,ഗി-ക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ ബാലസുബ്രഹ്മണ്യൻ ഹൃദയാഘാതം മൂലം മരിച്ചതോടെ കാമുകി പരിഭ്രാന്തയായി.

സംഭവം പുറം ലോകം അറിഞ്ഞാൽ തന്റെ പ്രതിച്ഛായയെ ബാധിക്കും എന്ന് ഭയന്ന് യുവതി ഉടൻ തന്നെ ഭർത്താവിനെയും സഹോദരനെയും വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. പിന്നീട് ഇവർ മൂന്നു പേരും ചേർന്നാണ് വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ ആക്കി ഒറ്റപ്പെട്ട സ്ഥലത്ത് തള്ളിയത്. കഴിഞ്ഞ വർഷം ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാലസുബ്രഹ്മണ്യന് വേലക്കാരിയുമായി ഏറെ നാളത്തെ ബന്ധമുണ്ട്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് കാമുകിക്കും ഭർത്താവിനും സഹോദരനും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply