ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലുള്ള ഗണപതി ക്ഷേത്ര നവീകരണത്തിന് വേണ്ടി 64 ലക്ഷം പാസ്സാക്കി ! അന്തം വിട്ട് കമ്മ്യുണിസ്റ്റ് അനുകൂലികൾ

നിയമസഭാ സ്പീക്കർ ആയ എ എൻ ഷംസീറിൻ്റെ മണ്ഡലമായ തലശ്ശേരിയിലുള്ള ഗണപതി ക്ഷേത്രത്തിലെ കുളത്തിൻ്റെ നവീകരണം ആവശ്യത്തിന് വേണ്ടി 64 ലക്ഷം രൂപ സർക്കാരിൽ നിന്നും ലഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. തലശ്ശേരിയിലെ കോടിയേരിയിലെ കരാൽതെരുവ് ഗണപതി ക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനത്തിന് വേണ്ടിയാണ് ഇപ്പോൾ 64 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

സ്പീക്കർ ആയ എ എൻ ഷംസീർ തന്നെയാണ് ഈ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഫണ്ട് ലഭിച്ച ക്ഷേത്രത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഷംസീർ ഈ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. തലശ്ശേരിയിലെ കോടിയേരിയിലെ തന്നെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഈ ഗണപതി ക്ഷേത്രം. അതിനോട് ചേർന്നുള്ള കുളത്തിൻ്റെ നവീകരണത്തിന് വേണ്ടിയാണ് 64 ലക്ഷം രൂപ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

പഴമയുടെ അതേ പ്രൗഡി നിലനിർത്തിക്കൊണ്ടു തന്നെയാണ് കുളം നവീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഉടനടി തന്നെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും തന്നെ ക്ഷേത്രക്കുളത്തിൻ്റെ സ്വീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും ഷംസീർ പറഞ്ഞു. എന്നാൽ ഷംസീറിൻ്റെ ഈ ഒരു പോസ്റ്റിന് പലരും പലതരത്തിലുള്ള കമൻ്റുകളാണ് പങ്കുവെക്കുന്നത്. എ എൻ ഷംസീറിൻ്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്ര കുളത്തിൻ്റെ നവീകരണത്തിന് വേണ്ടി 64 ലക്ഷം രൂപ സർക്കാർ അനുവദിച്ചതിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരനും എത്തിയിട്ടുണ്ട്.

മുരളീധരൻ പറയുന്നത് മിത്തിനെ മുത്താക്കാൻ എന്തിനാണ് ഷംസീറേ ലക്ഷങ്ങൾ എന്നും ഭഗവാനെ നെഞ്ചിലേറ്റുന്ന ഒരു കൂട്ടം വിശ്വാസികളോട് മാപ്പ് പറഞ്ഞിട്ട് മതിയില്ലേ ഇത്തരത്തിലുള്ള പ്രഹസനം എന്നും ഷംസീറിൻ്റെ പോസ്റ്റിനു മറുപടിയായി ഫേസ്ബുക്കിലൂടെ വി മുരളീധരൻ പ്രതികരിച്ചു.
ഏതാനും ദിവസങ്ങൾക്കു മുൻപ് ആയിരുന്നു പീക്കർ എ എൻ ഷംസീർ ഗണപതിയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയത്.

ഷംസീറിൻ്റെ ഈ പരാമർശത്തിനെതിരെ ഒരു കൂട്ടം സംഘടനകളും ഹൈന്ദവ സമൂഹവും അദ്ദേഹം പറഞ്ഞതിന്‍റെ തിരുത്താവശ്യപ്പെട്ടു കൊണ്ട് തെരുവിൽ ഉണ്ട്. സിപിഎമ്മിൻ്റെ കുളംകലക്കുന്ന സമീപനവും അതുപോലെ തന്നെ അത്തരത്തിലുള്ള അവസരവാദ നാടകങ്ങളും അവസാനിപ്പിക്കണം എന്നും പലരും പറയുന്നുണ്ട്. സ്പീക്കർ എ എൻ ഷംസീർ പറഞ്ഞത് ഗണപതി മിത്ത് ആണെന്നാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ വലിയ ചർച്ചയാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഈ പ്രശ്നവുമായി ബന്ധപ്പെട്ട് കൊണ്ട് സിപിഎമ്മിനെതിരെ കോൺഗ്രസും ബിജെപിയും പല മതസംഘടനകളും മുന്നോട്ട് വന്നതോടുകൂടിയാണ് ഈ പ്രശ്നം ഇപ്പോൾ വിവാദമായി കൊണ്ടിരിക്കുന്നത്. എ എൻ ഷംസീറിൻ്റെ ഈ പരാമർശത്തെ തുടർന്ന് മാപ്പ് പറയണം എന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply