ദിൽഷായ്‌ക്കെതിരെ ആദ്യ പ്രതികരണവുമായി റിയാസ് – പ്രേക്ഷകരുടെ നെഞ്ചിൽ ആണ് താൻ !

ബിഗ് ബോസ് പ്രേക്ഷകർ കാത്തിരുന്ന വിധി ആയിരുന്നു കഴിഞ്ഞ ദിവസം എത്തിയത്. എന്നാൽ പകുതിപേരും ആഗ്രഹിച്ചത് റിയാസ് വിജയ് ആവണമെന്നതായിരുന്നു. ഇപ്പോഴിതാ നിരവധി ആളുകളുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ടാണ് സീസൺ ഫോറിൽ വിജയിയായി കഴിഞ്ഞദിവസം ദിൽഷ പ്രസന്നനെ തെരഞ്ഞെടുത്തത്. എന്നാൽ റിയാസ് വേദിയിലേക്ക് എത്തിയപ്പോൾ പലരും ഉറക്കെ എന്ന് വിളിച്ചു പറഞ്ഞു. നീയാണ് യഥാർത്ഥ വിന്നർ. ഒഴുക്കിനെതിരെ നീന്താൻ ആയിരുന്നു റിയാസ് ശ്രമിച്ചിരുന്നത്.

സമൂഹത്തിന്റെ ചിന്താഗതികൾ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുകയായിരുന്നു റിയാസ് ചെയ്തത്. മാറി തുടങ്ങുന്ന സമൂഹത്തിന്റെ ഒരു പ്രതിനിധിയായിരുന്നു റിയാസ് എന്നുപറയാം. ആർത്തവം കൺസന്റ് തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും റിയാസ് ബിഗ്ബോസ് വീട്ടിൽ സംസാരിച്ചു. അത് സമൂഹത്തോടുള്ള ഒരു ചോദ്യം തന്നെയായിരുന്നു. സമൂഹത്തിൽ പലപ്പോഴും പലരും മാറ്റി നിർത്തുന്ന ഒരു സമുദായത്തിന്റെ പ്രതിനിധിയായി അവൻ സംസാരിച്ചു. ആ വാക്കുകൾ സമൂഹം മുഴുവൻ ഏറ്റെടുത്തു. പുറത്തുവന്നതിനുശേഷം റിയാസ് മാധ്യമങ്ങളെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് ശ്രെദ്ധ നേടി.

ബിഗ് ബോസ് വീടിന് പുറത്തെത്തിയ റിയാസിനോട് മാധ്യമപ്രവർത്തകർ ഇങ്ങനെയാണ് ചോദിച്ചത് യഥാർത്ഥ ബിഗ് ബോസ് ആവേണ്ട വ്യക്തി താങ്കളാണ് എന്ന് ഒരുപറ്റം ആളുകൾ പറയുന്നു എന്താണ് പ്രതികരണം. തനിക്കറിയില്ല ദിൽഷ ആണ് വിജയിച്ചത്. ദിൽഷയെ ആണ് ആളുകൾക്ക് ഇഷ്ടപ്പെട്ടതും. വോട്ടിംഗ് സുതാര്യമായതുകൊണ്ട് അവർക്ക് വിജയിക്കാൻ സാധിച്ചു എന്നുമായിരുന്നു റിയാസ് പ്രതികരിച്ചത്. എനിക്ക് ഒരുപാട് സന്തോഷമുണ്ട് വിജയിച്ചില്ലെങ്കിലും ഒരുപാട് ആളുകളുടെ മനസ്സിൽ താൻ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം എന്നാണ്റിയാസ് പറഞ്ഞത്.

റോബിന്റെ സ്വാധീനം കൊണ്ടാണ് 100 ദിവസത്തേക്ക് നിന്ന് ദിൽഷയ്ക്ക് വിജയിക്കാൻ സാധിച്ചത് എന്ന് പറഞ്ഞാൽ തങ്ങൾ എങ്ങനെയാണ് അതിനെ നോക്കിക്കാണുന്നത് എന്ന ചോദ്യത്തിനും ചിരിയോടെയാണ് റിയാസ് മറുപടി പറഞ്ഞത്. അതിനെ പറ്റി അറിയില്ല ചിലപ്പോൾ ആകാം ചിലപ്പോൾ അല്ലാതെ ഇരിക്കാം. അതിനെക്കുറിച്ച് വലിയ ധാരണയില്ല എന്നും അത് സംബന്ധിച്ച് ജനങ്ങൾക്കറിയാമായിരിക്കും എന്ന് റിയാസ് പറഞ്ഞു.

ദിൽഷയും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നും അതിനെപ്പറ്റി അറിയില്ല എന്നായിരുന്നു റിയാസിന്റെ മറുപടി. വിജയ് ആവാൻ കഴിയാത്തതിൽ വിഷമം ഉണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും താൻ ഹാപ്പി ആണെന്നും ഒരുപാട് ആളുകൾ തന്നെ സ്നേഹിക്കുന്നുവെന്നും അതു മതി എന്ന് ആണ് റിയാസ് പ്രതികരിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply