പ്രമുഖ നടനോടിച്ച കാറിടിച്ച് റോഡിൽ കൂടി നടനക്കുകയായിരുന്ന ഭാര്യ മരിച്ചു – ഭർത്താവ് ഗുരുതരാവസ്ഥയിൽ !

പ്രമുഖ നടനോടിച്ച കാറിടിച്ച് റോഡിൽ കൂടി നടന്ന ഒരു സ്ത്രീ മരിച്ചു. നടൻ നാഗഭൂഷണയുടെ കാറാണ് ഇത്തരത്തിൽ വലിയൊരു അപകടം ഉണ്ടാക്കിയത്. ശനിയാഴ്ച രാത്രി ബാംഗ്ലൂരിൽ വച്ചായിരുന്നു ഫുട്പാത്തിലൂടെ നടന്ന ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിക്കുന്നത്. ദമ്പതികളിലെ സ്ത്രീയാണ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലാണ്. അദ്ദേഹം ചികിത്സയിലാണെന്നാണ് അറിയുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു വാർത്ത കേട്ടുകൊണ്ട് നടനെതിരെയുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. വളരെ മോശമായ ഒരു രീതിയാണ് നടൻ ചെയ്തത് എന്നാണ് പലരും പറയുന്നത്. ശനിയാഴ്ച രാത്രി 9. 45നാണ് ഈ സംഭവം നടക്കുന്നത്.

നടന്നുപോയ ദമ്പതികളുടെ മേലെ നടന്റെ കാർ കയറുകയായിരുന്നു. ഉത്തരഹള്ളിയിൽ നിന്നും പോവുകയായിരുന്നു താരം ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. ശേഷം കാർ വൈദ്യുത തൂണിലേക്ക് ഇടിച്ച് നിൽക്കുക ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ ദമ്പതികളിലെ ഭാര്യ ആശുപത്രിയിലേക്ക് പോകും വഴി മരണപ്പെട്ടിരുന്നു. ഇവർക്ക് 48 വയസ്സായിരുന്നു. ഭർത്താവ് 58 കാരനായ കൃഷ്ണ കാലുകൾക്കും തലയ്ക്കും ഒപ്പം തന്നെ വയറിനും ഗുരുതരമായ അവസ്ഥയിൽ ചികിത്സയിലാണ്.

ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചത് നടൻ ആണ് എന്നും റിപ്പോർട്ടുകളിലൂടെ പറയുന്നുണ്ട്. നടന്റെ ഭാഗത്താണ് തെറ്റ് എന്നാണ് പറയുന്നത്. ദൃക്സാക്ഷികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുമാരസ്വാമി ട്രാഫിക് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതാണ്. നടനെ അറസ്റ്റ് ചെയ്തിരുന്നു എങ്കിലും പിന്നീട് വിട്ടയക്കുകയാണ് ചെയ്തത്. നടൻ ആയതു കൊണ്ട് തന്നെ ദമ്പതികൾക്ക് നീതി ലഭിക്കില്ല എന്ന് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. ഇതിന് മുൻപേ തന്നെ ഇത്തരത്തിൽ താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള അപകടങ്ങൾക്ക് നീതി ലഭിച്ചിട്ടില്ല. ഇവിടെയും സംഭവിക്കാൻ പോകുന്നത് അത്തരത്തിൽ ആണ് എന്നാണ് പലരും പറയുന്നത്.

വല്ലാത്തൊരു അവസ്ഥ തന്നെയാണ് ഇത് എന്നും താരങ്ങൾ എന്ത് ചെയ്താലും നിയമ സംവിധാനങ്ങളിൽ അതിന് യാതൊരു കുഴപ്പവും ഇല്ലാത്ത അവസ്ഥയാണ് കാണുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. നിരവധി ആളുകളാണ് ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതിനെ കുറിച്ച് ഇതുവരെ പ്രതികരണവും നടന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ഒരു ക്ഷമാപണമെങ്കിലും നടത്താമായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ പറയുന്നത്. ഒരു വ്യക്തിയുടെ ജീവന് യാതൊരു വിലയുമില്ല എന്ന് പറഞ്ഞു തരുന്നത് പോലെയാണ് ഇത് കാണുമ്പോൾ തോന്നുന്നത് എന്നും പണമില്ലാത്ത സാധാരണക്കാരുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ഒക്കെയാണ് പലരും ചോദിക്കുന്നത്. താരങ്ങൾക്ക് വ്യത്യസ്തമായ നീതികളാണ് ലഭിക്കുന്നത് എന്നും അവർ കുറച്ചധികം ആളുകൾ അറിയുന്നവർ ആയതുകൊണ്ട് തന്നെ എന്ത് തെറ്റ് ചെയ്താലും കുഴപ്പമില്ല എന്ന മട്ടാണ് നിയമ സംവിധാനങ്ങളിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply