നഞ്ചിയമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ – അയാൾക്കും കുടുംബത്തിനും നേരെയുള്ള അനാവശ്യമായ ഈ അക്രമണങ്ങളോടും കടുത്ത വിയോജിപ്പ് തന്നെ -കുറിപ്പ് വൈറൽ

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു വ്യക്തിയാണ് സിൻസി അനിൽ. സമകാലിക വിഷയങ്ങൾ വളരെ വ്യക്തമായി തന്നെ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് സിൻസി. നടിയെ ആക്രമിച്ച കേസിലും മറ്റുമായി പലവട്ടം തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും പുതിയ അഭിപ്രായവുമായി ആണ് താരം എത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരാണ് സിൻസിക്ക് ഉള്ളത്. കുറച്ച് ദിവസം മുൻപായിരുന്നു സംഗീതജ്ഞനായ ലിനുലാൽ നഞ്ചിയമ്മയെ കുറിച്ച് വളരെ വിവാദപരമായ ഒരു പ്രസ്താവന നടത്തിയത്.

ഫേസ്ബുക്ക് ലൈവ് വഴി ആയിരുന്നു അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. നാഷണൽ ഫിലിം അവാർഡിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടിയ നഞ്ചിയമ്മയെ വിമർശിക്കുകയായിരുന്നു ലിനുലാൽ. നഞ്ചിയമ്മ ആണോ ഇതിന് അർഹതയുള്ള വ്യക്തി എന്നായിരുന്നു ചോദിച്ചത്. തുടർന്ന് വലിയ സൈബർ ആക്രമണം തന്നെയാണ് ലിനുലാൽ നേരിടേണ്ടതായി വന്നത്. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ചുള്ള സിൻസി പ്രതികരിക്കുന്നത്. തനിക്ക് ലിനുലാലിനെ നേരിട്ട് അറിയാമെന്നും അദ്ദേഹം നടത്തിയ വാക്കുകളോട് ഉറപ്പാണെങ്കിലും അദ്ദേഹത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ യോജിപ്പില്ല എന്നുമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന കുടുംബത്തിൽ ഉള്ളതല്ല ഈ ലിനുലാൽ. ഈ വിഷയത്തിൽ ജാതി വംശം ഒക്കെ പറഞ്ഞു എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ പലരും നടത്തുന്നത് കണ്ടു.

എന്നാൽ അത്തരത്തിൽ ഒന്ന് മതിൽ കണ്ടില്ല. ഇപ്പോൾ ലിനുലാലിനെ എല്ലാവർക്കും അറിയാം. എന്നാൽ കുറച്ചുനാൾ മുൻപ് മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റുന്ന സമയത്ത് ഇതാണ് ഇതുവരെയുള്ള എന്റെ സമ്പാദ്യം. ഇതാണ് എല്ലാം ഞാൻ ഇനി എവിടേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞ് മാധ്യമങ്ങൾക്കു മുമ്പിൽ പൊട്ടിക്കരഞ്ഞ ലിനുലാലിനെ ആർക്കെങ്കിലും ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും ഉയർന്ന ജാതിയിൽ ജനിച്ചത് അല്ല സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച ആളല്ല. അത്യാവശ്യം മോശമല്ലാത്ത ദാരിദ്രം അനുഭവിച്ച അവിടെനിന്നും സംഗീതം മുറുകെപ്പിടിച്ച സ്വന്തം പ്രയത്നത്തിലൂടെ ജീവിതം പച്ച പിടിച്ച ചെറുപ്പക്കാരനാണ്. അയാളുടെ വീഡിയോയുടെ താഴെ വളരെ വേദനിപ്പിക്കുന്ന ഒരു കമന്റ് വെറുതെയല്ല അതിന്റെ കിടപ്പാടം പോയത് എന്ന കമന്റ്.

ഒരാൾ മിച്ചം കൂട്ടി സ്വരുക്കൂട്ടി വാങ്ങിയ സ്വപ്നഭവനം നഷ്ടമായതും നമ്മുടെ കൺമുമ്പിൽ വച്ച് തന്നെ നഷ്ടമാകുന്നത് കാണുന്ന ഒരാളോട് ഇത്രയും ദയയില്ലാതെ സംസാരിക്കാൻ മാത്രം സംസ്കാര ശൂന്യർ ആകുന്നുണ്ടോ നമ്മളൊക്കെ എന്ന് തിരിച്ചറിയണം. ഏതെല്ലാം രീതിയിൽ നമുക്ക് അയാളെ വിമർശിക്കാം. പക്ഷേ നമുക്ക് അപ്രിയമായത് കേൾക്കുമ്പോൾ ഇത്തരം കൂർത്ത വാക്കുകൾ കൊണ്ടും അവരെ തളർത്തുന്നതുകൊണ്ട് നമുക്ക് എന്താണ് ലഭിക്കുന്നത്.? ഇത്രയും സൈബർ ആക്രമണം നേരിടേണ്ടതുണ്ടോ അയാളും കുടുംബവും. വ്യക്തിപരമായ ലിനുലിന്റെ വാക്കുകളോടെ എനിക്ക് വിയോജിപ്പ് തന്നെയാണ് ഒരു സംശയവും ഇല്ല.പക്ഷേ അയാളുടെ കുടുംബത്തിനു നേരെയുള്ള അനാവശ്യമായ സൈബർ ആക്രമണത്തോട് കടുത്ത വിയോജിപ്പ് തന്നെ. ഇങ്ങനെയാണ് സിൻസി കുറിച്ചിരിക്കുന്നത്.വളരെ പെട്ടെന്ന് തന്നെ വാക്കുകൾ ശ്രദ്ധനേടുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply