റോബിന്റെയും ദിൽഷയുടെയും മാമ അല്ല ഞാൻ. പൊട്ടിത്തെറിച്ചു ലക്ഷ്മിപ്രിയ.

ബിഗ് ബോസ് സീസൺ ഫോറിൽ ശക്തയായ ഒരു മത്സരാർത്ഥി തന്നെയായിരുന്നു ലക്ഷ്മിപ്രിയ. നിരവധി ആരാധകരും ഈ പരിപാടിയിലൂടെ താരത്തിന് സ്വന്തമായിരുന്നു. പലപ്പോഴും ബിഗ്ബോസ് വീട്ടിൽ തന്റെ അഭിപ്രായങ്ങൾ വളരെ വ്യക്തമായും ശക്തമായും തന്നെയാണ് ലക്ഷ്മിപ്രിയ സംസാരിച്ചിട്ടുള്ളത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ലക്ഷ്മിപ്രിയ പങ്കുവെച്ച് പുതിയ ഒരു വീഡിയോയാണ് ഫേസ്ബുക്കിലൂടെയാണ് പുതിയ വിശേഷം ലക്ഷ്മിപ്രിയ പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നത്. ഫേസ്ബുക്ക് പോസ്റ്റുകൾക്കോക്കെ താഴെ തന്നെ നന്മമരം എന്നും കുലസ്ത്രീ എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ചിലരെ താൻ കണ്ടിരുന്നു.

അവരോടാണ് തനിക്ക് പറയാനുള്ളത്.താൻ ബിഗ് ബോസ് വീട്ടിൽ ഒറ്റയ്ക്ക് തന്നെയാണ് എത്തിയത്. നന്മമരം ആണെന്ന് പറഞ്ഞു വന്നവർ ഉണ്ട് എന്തൊക്കെ കാണിച്ചുകൂട്ടി, ബിഗ്ബോസ് ഫിനാലെയുടെ കർട്ടൻ വീണപ്പോൾ താൻ കണ്ടതാണ്. മദ്യപിക്കരുത് സിഗരറ്റ് വലിക്കരുത് അതൊക്കെ മഹാപാപമാണ് എന്ന് പറഞ്ഞു വന്നവർ പരിപാടിക്ക് കർട്ടൻ വീണ ഉടനെ കാണിച്ചു കൂട്ടിയത് എന്തൊക്കെയാണെന്ന വീഡിയോ ഞാൻ എടുത്തു വച്ചിട്ടുണ്ട്. ഇങ്ങനെ ഡീഗ്രേഡിങ് ചെയ്യാൻ വരുകയാണെങ്കിൽ ഇനിയും ഞാൻ ആ വീഡിയോ ഇതുപോലെ ഇവിടെയങ്ങു പോസ്റ്റ് ചെയ്യും. അത് പിന്നെ വലിയ നാണക്കേടായിരിക്കും. അത് ഒന്ന് ഓർക്കുന്നത് നല്ലതാണ്. 16 പേര് ഇപ്പുറത്തും ഞാൻ ഒരാളുമായി ആണ് കളിച്ചത്. അതുകൊണ്ടുതന്നെ ആരും എന്നെ പേടിപ്പിക്കാൻ ഒന്നും വരേണ്ട കാര്യമില്ല.

ലക്ഷ്മിപ്രിയ ഒറ്റയ്ക്ക് തന്നെയാണ് ബിഗ് ബോസ് വീട്ടിൽ പോയത്. ലക്ഷ്മിപ്രിയ എന്താണെന്ന് കാണിക്കുക മാത്രമായിരുന്നു ലക്ഷ്യം. അല്ലാതെ ഞാൻ അവിടേ ഫേക്ക് ആയിരുന്നിട്ടില്ല. അതുപോലെ റോബിന്റെയും ദിൽഷയുടെയും വിവാഹം നടത്തിക്കൊടുക്കാൻ ഞാനവളുടെ മാമ ഒന്നുമല്ല.. പലവട്ടം ഞാൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. റോബിനും ദിൽഷയും അവരുടെ വീട്ടുകാർക്കും താൽപര്യം ആണെങ്കിൽ റോബിന്റെ ചേച്ചിയുടെ സ്ഥാനത്തുനിന്ന് അവർക്കൊപ്പം ഞാൻ ആ വിവാഹം നടത്തുമെന്ന് അല്ലാതെ ഞാൻ ഒറ്റയ്ക്ക് നടത്തിക്കൊടുക്കും എന്നും എവിടെയും പറഞ്ഞിട്ടില്ല. ഡിഗ്രേഡിങ് ചെയ്യാൻ വേണ്ടി പറയുന്നവരാണ് കൂടുതലും.

പി ആർ വർക്ക് തീർന്നല്ലോ പണംവാങ്ങി ചെയ്ത ജോലി തീർന്നല്ലോ.. ഇനി അതിനെ കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. കൂടുതൽ സംസാരിച്ചാൽ ഞാൻ ആ വീഡിയോ പോസ്റ്റ് ചെയ്യുമെന്നും ലക്ഷ്മിപ്രിയ പറയുന്നുണ്ടായിരുന്നു. സമ്മിശ്രമായ കമന്റുകൾ ആണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply