ഇന്ത്യൻ ടീമിൽ നിന്നും അർഹമായ അംഗീകാരം ലഭിക്കുന്നില്ല സഞ്ജുവിന് , എങ്കിലും സോഷ്യൽ മീഡിയയിൽ ഇത്രയും പോപ്പുലാരിറ്റി – ബിസിസിഐ ക്ക് തലവേദന

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട ഒരു ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. സോഷ്യൽ മീഡിയയിലും സജീവം തന്നെയാണ് സഞ്ജു. തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആണ് ആരാധകരെ സഞ്ജു അറിയിക്കാൻ ഉള്ളത്. ഇപ്പോൾ ഇംഗ്ലണ്ട് മൂന്നാം ടി 20 മത്സരം ആരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ ടീമിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമയിലേക്കാണ് ഉറ്റുനോക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ടി 20 പരമ്പര 3 :0 നേടാനാണ് രോഹിത് ശർമയും സംഘവും മനസ്സിൽ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ മൂന്നാമത്തെ മത്സരത്തിന് ഏറ്റവുമധികം നിർണായകമായി മാറുന്നത് ഇന്ത്യൻ ടീം പ്ലെയർ തന്നെയാണ് എന്നു മനസ്സിലാക്കുന്നു. വിരാട് കോഹ്ലി മോശം ബാറ്റിംഗ് നടത്തി വിശ്രമിക്കുന്ന സമയത്ത് മികച്ച ഫോമിൽ സെഞ്ച്വറിയടക്കം നേടിയ ദീപക്ക്. കൂടെ ടീം മാനേജ്മെന്റ് ഇന്നലത്തെ മത്സരത്തിൽ നിന്നും ഒഴിവാക്കിയതും വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. സോഷ്യൽമീഡിയയിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലും എല്ലാം തന്നെ ക്രിക്കറ്റ് ആരാധകർ ഇക്കാര്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തിട്ടുണ്ടായിരുന്നു.

ഇപ്പോൾ ദീപക് ഹൂഡക്കൊപ്പം വീണ്ടും ഒരു ചർച്ചാവിഷയമായി മാറുന്നത് മലയാളി താരമായ സഞ്ജു സാംസൺ തന്നെയാണ്. ഒന്നാം ടി 20 ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ സഞ്ജുവിന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങൾ എല്ലാവരും ഇന്ത്യൻ ജഴ്സിയണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമായിരുന്നു പങ്കുവെക്കപ്പെട്ടത്. സഞ്ജുവിന്റെ ഒരു ഫോട്ടോ എത്തിയിരുന്നു. എന്നാൽ സഞ്ജുവിന്റെ ചിത്രത്തിന് ലഭിച്ച ലൈക്ക് ഒരു പിന്തുണയാണ്.

വലിയ ഇഷ്ടം ആണ് സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ടീമിൽ നിന്നും അർഹമായ അംഗീകാരം ലഭിക്കുന്നില്ല സഞ്ജു സാംസണ് എന്ന് പൊതുവേ ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഒരു പരാതി ഉയർന്ന സാഹചര്യമാണ്. ആ സാഹചര്യത്തിൽ സോഷ്യൽ മീഡിയയും ക്രിക്കറ്റ് പ്രേമികളും സഞ്ജുവിനെ കൊടുക്കുന്ന ഒരു പരിഗണന എന്നത് വളരെയധികം ശ്രദ്ധ നേടുന്നത്. സഞ്ജു ക്രിക്കറ്റ് ആസ്വാദകർക്ക് എത്രത്തോളം പ്രിയപ്പെട്ടത് മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ ഒരു പോസ്റ്റ്. സഞ്ചു കേവലം ഒരു യുവ വിക്കറ്റ് കീപ്പറോ ബാറ്റ്സ്മാനോ അല്ല. അയാൾ ഒരു വികാരമാണ് ക്രിക്കറ്റ് പ്രേമികൾക്ക് എന്നുമാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇന്ത്യ മുഴുവൻ ആൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരു മരണ മാസ് തിരിച്ചുവരവിന് വേണ്ടി തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply