മധുവിധു കാലം അല്ലെ തുടങ്ങി കേട്ടാൽ അറയ്ക്കുന്ന ചിന്താഗതിയുമായി കമന്റുകൾ – എറണാകുളം കലക്‌ടർ ചെയ്ത തെറ്റ് എന്ത് ?

കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം ജില്ലാ കളക്ടർക്കെതിരെ പ്രതിഷേധം നടന്നിരുന്നത്. കാരണം സ്കൂൾ അവധിയാണ് എന്ന് പ്രഖ്യാപിക്കുവാൻ സമയം അല്പം വൈകി എന്നതായിരുന്നു. പല കുട്ടികളും സ്കൂളിലേക്ക് എത്തിയതിനുശേഷം ആയിരുന്നു അവധിയാണ് എന്ന വിവരം കളക്ടർ പ്രഖ്യാപിച്ചത്. പിന്നാലെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു കേരളം ചെയ്തിരുന്നത്. എറണാകുളത്ത് മുൻപിരുന്ന പല കളക്ടർമാരും സമാനമായിട്ടുള്ള കാര്യം ചെയ്തിട്ടുണ്ടെങ്കിലും രേണുക മാത്രം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ട സാഹചര്യം ആണ് വന്നത്. ഭർത്താവിന്നോടുള്ള വിദ്വേഷം രേണുകയോട് തീർക്കേണ്ടതുണ്ടോ എന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലർ ചോദിക്കുന്നത്.

വളരെ മോശമായ കമന്റുകൾ ആയിരുന്നു ഇവരുടെ ചിത്രങ്ങൾക്ക് താഴെ വന്നിരുന്നത്. ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കൊ ല പാ ത ക കേസി ലെ ഒരു പ്ര തിയായിരിക്കാം. തെളിവ് നശിപ്പിക്കാൻ അദ്ദേഹത്തിന്റെ ബ്യൂറോക്രാറ്റിക് പദവി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടായിരിക്കും എല്ലായിടത്തും. അതൊന്നും തെറ്റല്ലന്ന് പറയുന്നില്ല. പക്ഷേ അതിന്റെ പേരിൽ ഒരു സ്ത്രീയെ ഇത്തരത്തിൽ മോശമായി പറയുന്നത് വളരെയധികം തെറ്റാണ് എന്നായിരുന്നു ഒരു കുറിപ്പിലൂടെ ശരണ്യ എന്ന വ്യക്തി പുറം ലോകത്തോട് പറഞ്ഞത്. ശ്രീ രാം വെങ്കിട്ടരാമൻ എങ്ങനെയുള്ള വ്യക്തിയാണെങ്കിലും അതിന്റെ പേരിൽ പ്രതിഷേധിക്കേണ്ടത് അയാളോട് മാത്രമാണ്.

കഷ്ടപ്പെട്ട് പഠിച്ച് ജോലി വാങ്ങി ഉത്തരവാദിത്വമുള്ള ഒരു പൊസിഷനിൽ ഇരിക്കുന്ന ഒരു സ്ത്രീക്കെതിരെ വൃത്തികേട് വിളിച്ചു പറയുന്നതിന് പറയേണ്ടത് തെമ്മാടിത്തരം എന്ന് തന്നെയാണ്. എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി കൊടുത്തുകൊണ്ടുള്ള പ്രഖ്യാപനം വൈകി പോയതാണ് എല്ലാവരുടെയും പ്രശ്നം എങ്കിൽ അത് പറയേണ്ടത് ചോദിക്കേണ്ടതും മോശമായ കമന്റുകൾ കൊണ്ടല്ല.ഇവരുടെ സീനിയറായ പ്രഗൽഭരായ കളക്ടർമാർ എല്ലാം തന്നെ ജില്ല ഭരിക്കുമ്പോൾ ഇതേ പ്രശ്നം എറണാകുളത്ത് നേരത്തെ ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് അന്ന് വൈകിട്ട് മൂന്ന് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും റെഡ് അലർട്ട് നൽകി സർക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വീണ്ടും ന്യൂനമർദ്ദം ശക്തിപ്പെട്ടപ്പോൾ പിൻവലിച്ച അലർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതാണ് സംഭവിച്ചത്. അതിനെക്കുറിച്ച് ഒന്നും ആരും പറയുന്നില്ലല്ലോ, എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെ കുറിച്ച് വൃത്തികേട് വിളിച്ചുപറയുന്ന പ്രൊഫൈൽ ലോക്കിട്ട ഞരമ്പന്മാരുടെ ഉദ്ദേശം കുഞ്ഞുങ്ങളോടുള്ള പരിഗണനയില്ല. മറ്റ് എന്തോ ആണെന്ന് വ്യക്തമായി തന്നെ അറിയാം. വെങ്കിട്ടരാമൻ ഒരു ക്രിമിനലും ഒരു കൊലക്കേസിലെ പ്രതിയുമാണെന്ന് അറിഞ്ഞിട്ടു തന്നെയാണ് രേണു അയാളെ വിവാഹം കഴിച്ചിട്ട് ഉണ്ടാവുക. അത് എന്തിനാണെന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ അതിന് പറയാനുള്ള മറുപടി അത് അവരുടെ ജീവിതമാണ്, ലൈഫ് ആണ് എന്നത് മാത്രമാണ്. മ ര ണ പ്പെ ട്ട സഹപ്രവർത്തകൻ ഒപ്പം നിൽക്കുക എന്നതിനോടൊപ്പം തന്നെ തെറ്റ് ചെയ്യാതെ ആ ക്ര മി ക്ക പ്പെ. ടു ന്ന രേണു രാജനോടൊപ്പം നിൽക്കുക എന്നുണ്ട് മാധ്യമങ്ങൾക്ക്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply