ഗോപിസുന്ദറിന്റെ മകന്റെ മനസ്സിൽ ഇടം നേടാൻ ഉറപ്പിച്ച് അമൃത എന്ന് ആരാധകർ – സംഭവം പിടികിട്ടിയോ

സോഷ്യൽ മീഡിയയിൽ വളരെയധികം വാർത്താപ്രാധാന്യമുള്ള രണ്ട് വ്യക്തികളാണ് സംഗീതസംവിധായകനായ ഗോപീസുന്ദറും ഗായികയായ അമൃത സുരേഷും. ഇരുവരുടെയും സ്വകാര്യജീവിതം ആണ് ഇപ്പോൾ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇവർ ഒരുമിച്ച് ജീവിതം ആരംഭിക്കുവാൻ തീരുമാനിച്ച നിമിഷം മുതലാണ് ഇവർക്ക് വലിയ തോതിൽ തന്നെ ഹെറ്റർസ് വന്നത്. ഗോപി സുന്ദറിന്റെ മുൻകാല ജീവിതമായിരുന്നു ഇതിന് കാരണമായി പലരും പറഞ്ഞിരുന്നത്. ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയും ഗോപീസുന്ദറും ആയി പിരിഞ്ഞതിനു ശേഷം ആണ് അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗദർ ആവുന്നത്.

9 വർഷം നീണ്ടുനിന്ന ആ ബന്ധത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് അമൃതാ സുരേഷിനെ തന്റെ ജീവിതത്തിലേക്ക് ഗോപിസുന്ദർ തിരഞ്ഞെടുത്തത്. ഇത് വലിയതോതിൽ തന്നെ വാർത്തയായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് അമൃതയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അമൃത പങ്കുവച്ചിരിക്കുന്നത് ഗോപി സുന്ദറിന്റെ മകനായ മാധവ് ഗോപി സുന്ദറിന്റെ ഒരു പോസ്റ്റ് തന്നെയാണ്. മാധവ് ഗോപിസുന്ദർ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ ആ പോസ്റ്റ് തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കി അമൃത മാറ്റി.

ഉടൻ തന്നെ ഇത് വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. അതോടൊപ്പം സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്ന മറ്റൊരുകാര്യം എന്നത് അമൃതാ സുരേഷ് പിന്തുടരുന്ന ആളുകളിൽ ഒരാളാണ് മാധവ് ഗോപിസുന്ദർ എന്നതാണ്. എന്നാൽ മാധവ് അമൃതയെ പിന്തുടരുന്നില്ല. ഇതോടെ പ്രേക്ഷകർ പല വ്യാഖ്യാനങ്ങളാണ് ഈ വാർത്തയ്ക്ക് നൽകിയിരിക്കുന്നത്. മാധവിന്റെ മനസ്സിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് അമൃത എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് അമൃത ഇത്തരത്തിൽ ഫോളോ ചെയ്യുന്നതും മാധവിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും എന്നൊക്കെ പ്രേക്ഷകർ ചോദിക്കുന്നുണ്ട്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇത് കൗതുകമുണർത്തുന്ന ഒരു വാർത്ത തന്നെയാണ്.

അടുത്ത സമയത്തായിരുന്നു മകനായ മാധവ് ഗോപിസുന്ദർ അച്ഛൻ തിരികെ വരേണ്ടത് എന്നും തങ്ങൾക്ക് അമ്മയാണ് എല്ലാം എന്നും തുറന്നു പറഞ്ഞത്. അച്ഛൻ തിരികെ വന്ന ജീവിതത്തെക്കുറിച്ച് ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നും അച്ഛന്റെ മനോഹരമായ ഓർമ്മകൾ ഒന്നും തന്നെ തങ്ങൾക്ക് ഇല്ല എന്നും ആകെ അച്ഛന്റെ നല്ല ഓർമ്മയായി പറയാനുള്ളത് തന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് മാത്രമായിരുന്നുവെന്നുമൊക്കെ പറഞ്ഞിരുന്നത്. ഈ വാക്കുകളൊക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply