ഹെൽമെറ്റ് എവിടെ സഖാവേ ? 500 രൂപ പെറ്റി അടിച്ചെ മതിയാവൂ എന്ന് ഷോൺ – പിന്നാലെ വന്ന പണികൊണ്ടോ

മുൻമന്ത്രി സജി ചെറിയാൻ എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് മുൻ പൂഞ്ഞാർ എം എൽ എ പിസി ജോർജ്ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്. മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം വീട്ടിലെത്തിയ സജി ചെറിയാൻ എംഎൽഎ ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ പുറത്തു പോകുന്ന ചിത്രത്തെ പരിഹസിച്ചു കൊണ്ടാണ് ഷോൺ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷോണിന്റെ വിമർശനം. ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് ഫൈൻ അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതിയിൽ കാണാം എന്നുമാണ് ഷോൺ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.

ഹെൽമറ്റ് എവിടെ സഖാവേ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 194d പ്രകാരം 500 രൂപ പെറ്റി അടിച്ചെ മതിയാവൂ. അല്ലെങ്കിൽ ശേഷം കോടതിയിൽ. സജി ചെറിയാനെ പെറ്റിയടിക്കാതിരിക്കുകയോ മറ്റാരും സജി ചെറിയാനെതിരെ നിയമനടപടികൾ സ്വീകരിക്കാതിരിക്കുകയോ ചെയ്താൽ ഞാൻ കേസുമായി മുന്നോട്ടുപോകുമെന്നും ഷോൺ പറഞ്ഞു. ഹെൽമറ്റില്ലാതെ ഷോൺ ജോർജ് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രം ഇടത് അനുകൂലികൾ കമന്റ് ആയി പോസ്റ്റ് ചെയ്തിട്ടുണ്ട് കേസെടുക്കുന്നുണ്ടെങ്കിൽ സജി ചെറിയാൻ എതിരെ മാത്രം പോര, ഹെൽമറ്റ് ഇല്ലാതെ വണ്ടി ഓടിച്ച ഷോണിനെതിരെ കേസെടുക്കണമെന്ന ആവശ്യം. ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന് ഒന്നിലേറെ തവണ പെറ്റി അടിച്ച ആളാണ് താനെന്ന് ഷോൺ പ്രതികരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.

കോട്ടയത്ത് തന്നെ ഇന്ധനവില വർദ്ധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഇടയിലായിരുന്നു ഹെൽമറ്റ് വയ്ക്കാതതിന് പെറ്റി കൊടുക്കേണ്ടി വന്നത് എന്നാണ് ഷോൺ വ്യക്തമാക്കിയിരുന്നത്. ഹെൽമറ്റില്ലാതെ മുൻമന്ത്രി വാഹനമോടിച്ചാല് നിയമ പ്രശ്നം ചൂണ്ടിക്കാട്ടിയതെന്നും ഷോൺ വിശദീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ സജി ചെറിയാനേ അനുകൂലിച്ച് എത്തിയവരായിരുന്നു കൂടുതലാളുകളും. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഈ വാക്കുകളെല്ലാം ശ്രെദ്ധ നേടിയിരുന്നത്. ഈ ഫേസ്ബുക്ക് കുറിപ്പ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. രാജിവെച്ച് പോയിട്ടും വീണ്ടും പ്രശ്നങ്ങളുമായി എത്തുകയാണോ എന്നാണ് ഒരാൾ ചോദിച്ചിരുന്നത്. രാജി വെച്ചാലും അദ്ദേഹത്തിന് സമാധാനം കൊടുക്കില്ലെന്ന് ചോദിച്ചാണ് മറ്റൊരാൾ എത്തിയത്. ഇത്തരത്തിൽ പലരും സജി ചെറിയാന് അനുകൂലിച്ച് തന്നെയായിരുന്നു കമന്റുകൾ എത്തിയിരുന്നത്.

എന്നാൽ ഷോൺ ചെയ്തത് ഇങ്ങനെ ആയിരുന്നു “കോട്ടയത്ത് നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തിൽ വരുകയും നിയമലംഘനത്തിന് കൂട്ടിക്കൽ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പോലീസ് വിളിക്കാൻ പോലും നോക്കിനിൽക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി ഞാനും 20 പാർട്ടി പ്രവർത്തകരും പെറ്റി അടക്കുകയാണ് ഉണ്ടായത്.ആർക്കും രേഖകൾ പരിശോധിക്കാം.”

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply