മാധുരി ആയിരുന്നു എന്റെ നായിക ആയി എത്തേണ്ടിയിരുന്നത് – സംഭവം തുറന്നു പറഞ്ഞു മുകേഷ് !

നടനായും ഹാസ്യതാരം ആയും സഹനടനായും ഒക്കെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം നേടിയിട്ടുള്ള താരമാണ് മുകേഷ്. നിരവധി ആരാധകരായിരുന്നു മുകേഷിന് ഉണ്ടായിരുന്നത്. ഇന്നും സിനിമയിൽ സജീവ സാന്നിധ്യമാണ് മുകേഷ്. ഒരു സമയത്ത് ബോളിവുഡിലെ നിറസാന്നിധ്യമായ നടി മാധുരി ദീക്ഷിതിനെ കുറിച്ചിപ്പോൾ മുകേഷ് സംസാരിക്കുന്നതാണ് ശ്രദ്ധനേടുന്നത്. ഒരുകാലത്ത് ബോളിവുഡിൽ നിറസാന്നിധ്യമായിരുന്നു നടി മാധുരി ദീക്ഷിത്.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തു മാറിയത് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ് 55 വയസ്സ് ഉണ്ടെങ്കിലും തന്റെ യൗവനം കാത്തുസൂക്ഷിക്കുന്നതിൽ മുൻകൈയെടുക്കുന്നത് വ്യക്തിയാണ് മാധുരി. ഇപ്പോഴും സുന്ദരി ആയിരിക്കുന്നതിനു കാരണം എന്താണെന്ന് പലരും ചോദിക്കാറുണ്ട്. അഭിനയത്തേക്കാൾ കൂടുതൽ താല്പര്യം താരത്തിന് നൃത്തത്തോട് ആയിരുന്നു. ഇവരുടെ കഥക്ക് നൃത്തം ആണ് കൂടുതൽ പ്രാവീണ്യം നേടിയിരിക്കുന്നത്. ആദ്യസിനിമ അബോധ തന്നെയാണ്. സിനിമയിൽ കഴിവ് തെളിയിച്ച താരത്തിന് ബോളിവുഡ് സൂപ്പർനായിക പദവി ലഭിച്ചു. നടൻ മുകേഷിന്റെ നായിക ആകേണ്ടതായിരുന്നു മാധുരി എന്നാണ് ഇപ്പോൾ പറയുന്നത്. നിർഭാഗ്യം കൊണ്ട് സംഭവിച്ചില്ല. 15000 രൂപയ്ക്ക് മലയാളത്തിൽ അഭിനയിക്കാൻ തീരുമാനിച്ച നടിയെ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.

സംഭവത്തെക്കുറിച്ച് മുകേഷ് പഠിക്കുന്നതെങ്ങനെ. ബോളിവുഡിൽ നിന്നും നിരവധി നടിമാർ ആ കാലത്ത് മലയാളത്തിൽ അഭിനയിക്കാൻ എത്തിയിട്ടുണ്ട്. താൻ തന്നെ അങ്ങനെ കുറച്ചു നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയും ഞാനും ഒന്നിച്ചഭിനയിക്കുന്ന അകലത്തെ അമ്പിളി എന്ന ചിത്രത്തിൽ നടിയെ തേടി നോർത്തിന്ത്യയിൽ വരെ പോയി. അങ്ങനെ ഒരു പെൺകുട്ടിയെ കണ്ടെത്തി. പക്ഷേ അവർ 15,000 രൂപ ചോദിച്ചു ആ സമയം ആ പൈസ കൂടുതൽ ആണ്. പിന്നീട് സുപ്രിയ പതക്ക് എന്ന നടിയാണ് ചിത്രത്തിലഭിനയിച്ചത്.പിന്നീട് കാലങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയെ തപ്പി ഇറങ്ങി പ്രൊഡക്ഷൻ കൺട്രോളർ എന്നോട് പറഞ്ഞത് 15000 രൂപയ്ക്ക് വരാമെന്ന് പറഞ്ഞ പെൺകുട്ടി മാധുരി ദീക്ഷിത് ആയിരുന്നുവെന്ന് ഞാൻ അത് കേട്ട് ഞെട്ടി പോയി.

ആ വാർത്ത ഇപ്പോഴും തന്നെ അമ്പരപ്പെടുത്തുന്നു എന്ന് മുകേഷ് പറയുന്നുണ്ട്. മുകേഷിന്റെ വാക്കുകൾ വളരെ പെട്ടെന്നായിരുന്നു ശ്രദ്ധനേടിയിരുന്നത്. പഴയകാല ഓർമ്മകളെ കുറിച്ച് മുകേഷ് സംസാരിക്കുന്നത് കേൾക്കാൻ ആരാധകർക്ക് എപ്പോഴും താല്പര്യമാണ്. അതിൽ തന്നെ സ്വതവേയുള്ള ഹാസ്യത്തിൽ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ചു മുകേഷ് സംസാരിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply