ഒരു വൃത്തിയും ഇല്ല ! കടൽ മച്ചാന്റെ അമ്മയ്‌ക്കെതിരെ ദയ അശ്വതി പറഞ്ഞത് കേട്ടോ ?

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് ദയ അശ്വതി. ബിഗ്‌ബോസ് രണ്ടാം സീസണിൽ ആയിരുന്നു ദയ അശ്വതി എത്തിരുന്നത്. ബിഗ്‌ബോസിൽ എത്തിയ ദയക്ക് നിരവധി ഹെറ്റർസിനെയും സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ദയ ആവട്ടെ ഓരോ അഭിപ്രായങ്ങളും സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കാറുണ്ട്. അടുത്ത സമയത്ത് ബിഗ് ബോസ് സീസൺ ഫോർ വിന്നർ ദിൽഷയെ വിമർശിച്ചുകൊണ്ട് എത്തുകയും അത് വലിയ തോതിൽ വിമർശനത്തിന് കാരണമാവുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോൾ കടൽ മച്ചാൻ എന്ന പേജിൽ മീനിന്റെ ഉള്ളിലെ വേസ്റ്റുകൾ ഒന്നും കളയാതെ മീൻ വറക്കുന്ന ഒരു വീഡിയോ വിട്ടതിനെതിരെ ആണ് ദയ രംഗത്തെത്തിയിരിക്കുന്നത്. മീൻ വറക്കുമ്പോൾ നിങ്ങളും ഇത് ചെയ്യണം നല്ല രുചി ആണെന്ന് പറയുന്ന വീഡിയോയാണ്. ഇത് കണ്ടു കഴിഞ്ഞപ്പോൾ വൃത്തിയില്ലാത്ത പോലെ തോന്നി എന്നാണ് ദയ പറയുന്നത്. ആരും ഇങ്ങനെ ചെയ്യാറില്ല.

നിങ്ങൾ ഇങ്ങനെ തെറ്റായ മെസ്സേജ് കൊടുക്കരുതെന്നും താരം പറയുന്നു. ഇതിൽ പ്രതിഷേധം അറിയിച്ച് താൻ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു എന്നും എന്നാൽ നിരവധിപേരാണ് തനിക്കെതിരെ രംഗത്ത് വന്നത്. പാവപ്പെട്ട അമ്മയും മകനും കഷ്ടപ്പെട്ടാണ് വീഡിയോ ചെയ്യുന്നത് അവരുടെ നെഞ്ചത്ത് കുതിര കയറരുത് എന്നാണ് പറഞ്ഞത്. ദയ അവർ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ എന്നു പറയുന്നു. ഇതിനെതിരെയാണ് ദയ സംസാരിക്കുന്നത്. ഇതിലും പാവപ്പെട്ടവർ നിരവധിയാണ്.

കൂലിപ്പണിക്ക് പോയി ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. അങ്ങനെ പറയരുത്. അതുകൊണ്ട് തെറ്റായ മെസ്സേജ് കൊടുത്തപ്പോൾ അതിനെതിരെ പ്രതികരിച്ചു. അത്രയ്ക്ക് കഷ്ടപ്പാട് ആണെങ്കിൽ കൂലിപണിക്കു പോകു. രണ്ടു മെസ്സേജ് ആണ് ഇവർ തെറ്റായി കൊടുത്തത്. ഒന്ന് കുടലും പണ്ടവും അതിനകത്ത് വെച്ചിട്ട് വറുത് തിന്നണം എന്നും പറഞ്ഞിട്ട് ഒരു തെറ്റായ മെസ്സേജ്. പിന്നെ വാല് മാത്രമേ കഴിക്കാൻ പറ്റുകയുള്ളൂ എന്ന് പറയുന്നത്. ഒരു മീൻ അത്യാവശ്യം കഴുകി വൃത്തിയാക്കിയാൽ അതിനുള്ളിലെ മുള്ള് വരെ നമുക്ക് കടിച്ചു പറിച്ചു തിന്നാവുന്നതേയുള്ളൂ.

അങ്ങനെ വരുമ്പോൾ രണ്ട് തെറ്റായ മെസ്സേജ് ആണ് ഇവർ സോഷ്യൽ മീഡിയ വഴി കൊടുക്കുന്നത്. അതുകൊണ്ടാണ് ഞാൻ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നത് എന്ന് പറയുന്നുണ്ട്. അതേസമയം ദയയെ വിമർശിക്കുവാൻ എത്തുന്നവരുടെ നിരയും അത്ര ചെറുതൊന്നുമല്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply