ഈ ഒരൊറ്റ കാരണം കൊണ്ടാണ് നയൻതാര വിഘ്നേശിനെ ഇഷ്ടപ്പെട്ടത്.

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി നിലനിൽക്കുന്ന താരമാണ് നയൻതാര. തമിഴ് തെലുങ്ക് കന്നഡ മലയാളം തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളിലെല്ലാം താരത്തിന്റെ സാന്നിധ്യം ശ്രദ്ധേയം ആണ്. ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം ഉറപ്പിച്ചിരിക്കുകയാണ് താരം എന്നാണ് മനസ്സിലാക്കുന്നത്.
ബിഗ് ബജറ്റ് സിനിമകളിൽ ഡിമാൻഡുള്ള നായികയായി വളരെ പെട്ടെന്ന് തന്നെ നയൻസ് മാറിയിട്ടുണ്ട് എന്നത് ശ്രെദ്ധ നേടുന്ന ഒരു കാര്യം തന്നെയാണ്. നയൻതാര എന്ന ബ്രാൻഡിന്റെ വാല്യു വളരെ വലുതാണ്. നയൻതാര ഒരു സിനിമയിൽ ഉണ്ടെങ്കിൽ നയൻതാരയുടെ പേര് കൊണ്ട് മാത്രം പകുതി ആ സിനിമ വിജയിക്കും എന്നുള്ളത് ഉറപ്പായ കാര്യമാണ്.

കഴിഞ്ഞ ജൂണിൽ ആയിരുന്നു നയൻതാര വിവാഹിതയായത്. സംവിധായകനായ വിഗ്നേശ് ശിവനെയാണ് നയൻതാര പാതി ആക്കിയത്.. മഹാബലിപുരത്ത് വച്ച് വളരെ ആഘോഷപൂർവ്വം നടന്ന താരവിവാഹം ഇന്നും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നയൻ‌താര അഭിനയിച്ച നാനും റൗഡി താൻ, കാത്തുവാക്കിലെ 2 കാതൽ എന്നീ സിനിമകളുടെ സംവിധായകൻ കൂടിയാണ് വിഗ്നേഷ്. നയൻതാരയുമായി പ്രണയത്തിലായതിനെപ്പറ്റി സംസാരിക്കുകയാണ് നാനും റൗഡി താനിൽ അഭിനയിച്ച നടൻ രാഹുൽ താത്ത. വിഗ്നേഷും നയൻസും തമ്മിൽ പ്രണയത്തിൽ ആവാനുള്ള പ്രധാന കാരണം താനാണെന്നാണ് രാഹുൽ പറയുന്നത്. സെറ്റിൽ വിഘ്നേശ്വരനെ വിക്കി എന്നാണ് നയൻതാര വിളിച്ചിരുന്നത്.

നിന്നെ കാണാൻ പ്രഭുദേവയെ പോലെയുണ്ടല്ലോ എന്ന വിഘ്നേഷിനോട് ഞാൻ ഒരിക്കൽ പറഞ്ഞു. നയൻതാരയോട് നേരിട്ട് ഈ കാര്യം പറയുകയും ചെയ്തു. എന്താ മാഡം വിക്കിയെ കാണുമ്പോൾ പ്രഭുദേവയെ പോലെ തോന്നുന്നുണ്ടല്ലോ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. അതിനു ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നത് എന്ന് ഒക്കെ രാഹുൽ തമാശ രൂപത്തിൽ പറഞ്ഞിരുന്നു. നയൻതാര പ്രഭുദേവ പ്രണയം ഒരു കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു വിഷയം തന്നെയായിരുന്നു. നയൻതാര ഹൃദയം നൽകി തന്നെയാണ് പ്രഭുദേവയെ സ്നേഹിച്ചത് എന്ന തമിഴ് പ്രേക്ഷകർക്ക് എല്ലാം തന്നെ അറിയാം.

നയൻതാര പ്രഭുദേവയുടെ പേര് പോലും തന്റെ കൈയ്യിൽ പച്ചകുത്തിയിരുന്നു. അത്രത്തോളം പ്രഭുദേവയെ നയൻതാര ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം. പ്രഭുദേവയ്ക്ക് വേണ്ടിയാണ് നയൻതാര മതം മാറിയത്. വിഘ്‌നേശ്‌ ശിവന് പ്രഭുദേവയുടെ ഒരു ചായയുണ്ട് എന്ന് ഇതിനോടകം തന്നെ ഉയർന്നുവന്ന ഒരു ഒരു പ്രസ്താവന കൂടിയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply