അച്ഛനെ തിരിഞ്ഞു നോക്കാത്ത മകൻ – എം ജി ശ്രീകുമാറിന്റെ ചോദ്യത്തിന് മുന്നിൽ പകച്ചു പോയി ശ്രീജിത്ത് രവി

അടുത്തകാലത്തായി ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു നടൻ ശ്രീജിത്ത് രവിയുടെ വാർത്ത. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രീജിത്തിനെ കുറിച്ചുള്ള വാർത്ത നിറഞ്ഞു നിൽക്കുകയായിരുന്നു. ഇതിനിടയിൽ പറയാം നേടാമെന്ന എംജി ശ്രീകുമാർ അവതാരകനായി എത്തിയ പരിപാടിയിലും എത്തിയിരുന്നു ശ്രീജിത്ത്‌. അച്ഛനെ കുറിച്ചുള്ള കാര്യങ്ങളാണ് പരിപാടിയിൽ ചോദിക്കുന്നത്. അച്ഛനെ കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തയിൽ സത്യം ഉണ്ടോ എന്നാണ് എം ജി ചോദിക്കുന്നത്. ഇതിനെക്കുറിച്ച് വ്യക്തമായ തന്നെ ശ്രീജിത്ത് പറയുന്നുണ്ട്.

ഇതൊക്കെ വളരെ മോശമായ വാർത്തകളാണ്. ഇങ്ങനെ പറഞ്ഞു പറഞ്ഞ് ഇങ്ങനെ ആക്കുന്നതാണ്. അച്ഛൻ ടൗണിലുള്ള ഞങ്ങളുടെ മറ്റൊരു വീട്ടിലേക്ക് താമസം മാറി എന്നതാണ് സത്യം. പുറകിൽ മറ്റൊരു കാര്യങ്ങളുമില്ല. ഈ കൊറോണ കാലത്ത് ഒക്കെ പലരും അരികിൽ വരുമ്പോൾ ഫോട്ടോ എടുക്കാൻ പറ്റില്ല എന്നും മാസ്ക്ക് നിർബന്ധമാണെന്നും അച്ഛൻ പറയാറില്ല. അങ്ങനെ പറയാൻ അറിയില്ല. അച്ഛൻ പോകാറുണ്ട്. കുറേസമയം അച്ഛനോടൊപ്പം ഇരുന്ന് ചിരിച്ചു കളിച്ചു സംസാരിച്ചതിന് ശേഷമാണ് തിരികെ വരുന്നത്. ഒറ്റയ്ക്ക് താമസിക്കണമെന്ന് തീരുമാനം അച്ഛന്റെ തന്നെയായിരുന്നു.

അച്ഛനും ഞാനും തമ്മിൽ നല്ല സ്നേഹത്തിലാണ്. ആരും പറഞ്ഞു പറഞ്ഞു ആ സ്നേഹത്തിന് മങ്ങൽ ഏൽപ്പിക്കാതെ ഇരുന്നാൽ മതി. സഹോദരനൊപ്പം ആഫ്രിക്കയിൽ ആയിരുന്നു അച്ഛൻ. അതിനുശേഷമാണ് അച്ഛൻ ഇവിടേക്ക് വരുന്നത്. കുടുംബ വീട്ടിൽ നിന്ന് ടൗണിലേ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഷൂട്ടിംഗിന് പോകാനുള്ള എളുപ്പത്തിനു വേണ്ടി ആണ്. അല്ലാതെ അച്ഛൻ ഒരിക്കലും ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആയിട്ടല്ല. ഇതിനെക്കുറിച്ച് വ്യക്തമായ തന്നെയാണ് താരം പറയുന്നത്. അച്ഛനെ നോക്കാൻ സഹായികൾ ആയിട്ടുള്ള ചില ആളുകളും അവിടെയുണ്ട്. ആ വീട്ടിൽ പോയി ഞങ്ങളെല്ലാം വൈകുന്നേരം സംസാരിക്കാറുണ്ട്.

അതിനുശേഷം അച്ഛനോടൊപ്പം ഇരുന്ന് ഭക്ഷണവും കഴിച്ച് ബാക്കി ഭക്ഷണം വീട്ടിലേക്ക് പൊതിഞ്ഞു കെട്ടിയാണ് ഞങ്ങൾ തിരികെ വരാറുള്ളത്. ആളുകൾ ഇത്തരത്തിലുള്ള വാർത്തകൾ പടച്ചു വിടുന്നതാണ്. ഈ വാർത്തകൾ കേട്ടപ്പോൾ ഒരു വട്ടം അച്ഛന് വലിയ സങ്കടമായി. ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്. ഞങ്ങൾക്ക് ബുദ്ധിമുട്ട് ആകുമോ എന്ന ഭയമായിരുന്നു അച്ഛന്. അന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു എന്നു പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply