ഡോക്ടറുമായി വിവാഹം ഇല്ല തുറന്നു പറഞ്ഞ ദിൽഷ പ്രസന്നൻ ലൈവിൽ.

ബിഗ്ബോസ് സീസൺ ഫോറിൽ വിന്നറായത് ദിൽഷ പ്രസന്നൻ ആണ്. എന്നാൽ ദിൽഷ വിന്നർ ആയ നിമിഷം മുതൽ എല്ലാവരും പറയുന്ന ഒരു വാക്കാണ് ഡോക്ടർ ആരാധകരുടെ സഹായംകൊണ്ടാണ് ദിൽഷ വിന്നറായത്. ഇപ്പോൾ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദിൽഷ. എല്ലാ അഭിമുഖങ്ങളിലും ഡോക്ടറെയും ബ്ലെസ്സിലിയെയും റെസ്പെക്ട് ചെയ്ത മാത്രമാണ് സംസാരിച്ചിട്ടുള്ളത്. അവർക്ക് ഒരു ദോഷവും വരാതിരിക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ ബന്ധത്തെ ആരോഗ്യപരമായി അങ്ങനെ കണ്ടത് ഞാൻ മാത്രമായിരുന്നു. മറ്റാരും അതിനെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ലന്ന് എനിക്ക് മനസ്സിലായി.. എല്ലാവരും എന്നെ ഇട്ട് തട്ടി കളിക്കുകയാണ്.-

ഡോക്ടറുടെ വീട്ടിൽ കല്യാണം വളരെ പെട്ടെന്ന് നടത്തണമെന്ന് ആണ്. എനിക്ക് സമയം വേണം. ഇതെന്റെ വിവാഹത്തിന്റെ കാര്യമാണ്. ജീവിതത്തിന്റെ കാര്യമാണ്. എനിക്ക് ഒരുപാട് ആലോചിച്ചു മാത്രം ഒരു തീരുമാനമെടുക്കാൻ സാധിക്കൂ. എല്ലാവരും എന്നെ നിർബന്ധിക്കുകയാണ് വിവാഹത്തിനു വേണ്ടി. ഇങ്ങനെ നിർബന്ധിച്ചു ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. ഞങ്ങൾക്ക് ഒരുമിച്ചിരുന്ന് ഒരുപാട് സംസാരിക്കാനുണ്ട്. ഡോക്ടറോട് പറഞ്ഞിരുന്നു എനിക്ക് ഡോക്ടറോട് ചെറിയ ഇഷ്ടം തോന്നുന്നുണ്ട്. പക്ഷേ അത് എങ്ങനെയാണെന്ന് അറിയാൻ എനിക്ക് കുറച്ച് സമയം വേണം. അത് പ്രണയം ആണോ എന്ന് എനിക്ക് അറിയില്ല. എനിക്ക് പെട്ടെന്ന് കല്യാണം കഴിച്ചു പോകാൻ ഒന്നും പറ്റില്ല.

എനിക്ക് കുടുംബത്തിനേ സുരക്ഷിതം ആക്കാതെ അങ്ങനെ പെട്ടെന്ന് ഒരു ദിവസം കല്യാണം കഴിച്ച് എന്റെ കാര്യം മാത്രം നോക്കി പോകാൻ താല്പര്യമില്ല. എന്റെ ഫാമിലി ആണ് എനിക്ക് ഏറ്റവും വലുത്. ഡോക്ടറുടെ വീട്ടിൽ പെട്ടെന്ന് വിവാഹം നടത്തുവാനുള്ള കാര്യങ്ങൾക്ക് ആണ് മുൻഗണന. എനിക്ക് പക്ഷേ അത്ര പെട്ടെന്ന് ഒരു കല്യാണം സാധിക്കില്ല. ഒരു ദിവസം എനിക്ക് വരുന്ന വോയിസ് മെസ്സേജുകളും മെസ്സേജുകളും ഒക്കെ ഡോക്ടറെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു ഉള്ളതാണ്. നിങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുന്ന ഓരോ കാര്യങ്ങളും എന്റെ വീട്ടുകാരും കാണുന്നുണ്ട്. അവർക്കും വേദനിക്കുന്നുണ്ട്. താൻ ബിഗ് ബോസിന്റെ വിജയ് ആവാനുള്ള അർഹതയില്ല എന്ന് പറയുന്നവരുമുണ്ട്. താനാ വീട്ടിൽ 100 ദിവസങ്ങൾ നിന്ന് നേടിയതാണ് വിജയം ഒരു ഫിസിക്കൽ ടാസ്കിൽ പോലും താൻ മാറി നിന്നിട്ടില്ല.

അതല്ല ഇനി റോബിൻ ആർമിയാണ് തന്നെ ജയിപ്പിച്ചത് എന്ന് പറഞ്ഞ് ആരെങ്കിലും വരികയാണെങ്കിൽ നിങ്ങൾ എനിക്ക് പേഴ്സണലായിട്ട് മെസ്സേജ് അയക്കു. നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഷെയർ വേണമെങ്കിൽ ഞാൻ അയച്ചു തരാം. ഞാൻ 50 ലക്ഷം രൂപ കണ്ട് മയങ്ങി നിൽക്കുന്ന ഒരു വ്യക്തിയല്ല. എനിക്ക് എന്റെ കുടുംബവും കൂട്ടുകാരും ആണ് കൂടുതൽ വലുത് എന്നും പറയുന്നുണ്ടായിരുന്നു താരം .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply