25 വർഷം ഇഷ്ട്ടനാടനൊപ്പം 10 മികച്ച ചിത്രങ്ങൾ – മീന ലാലേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയം !

മലയാളത്തിൽ മോഹൻലാലിനോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നായികമാരിൽ ഒരാളാണ് മീന.. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് നടികളിൽ ഒരാൾ കൂടിയാണ്. 1984 പുറത്തിറങ്ങിയ മനസ്സ് അറിയാതെ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ മീന, പിന്നീട് മോഹൻലാലിൻറെ നായികയായി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാലിൻറെ കൂടെ അഭിനയിച്ച വർണ്ണപ്പകിട്ട് വിജയമാവുകയും മോഹൻലാൽ മീന താരജോഡികൾക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത വർധിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് ആ താരജോഡികളെ ആരാധകർ ഏറ്റെടുക്കാൻ തുടങ്ങുകയായിരുന്നു.

ആ കൂട്ടുകെട്ടിൽ ഒരുപാട് ചിത്രങ്ങൾ ഇറങ്ങിയത്തോടോണ് ഒളിമ്പ്യൻ ആന്റണി ആദം, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ചന്ദ്രോത്സവം, ഉദയനാണ് താരം എന്നീ ചിത്രങ്ങളിൽ തുടങ്ങിയപ്പോൾ ബ്രോഡാഡി വരെ എത്തിനിൽക്കുന്ന ഈ കൂട്ടുകെട്ട്. ഉദയനാണ് താരം എന്ന ചിത്രം വലിയ വിജയം നേടുകയും ചെയ്തു. മികച്ച അഭിപ്രായങ്ങൾ ആയിരുന്നു സിനിമയെക്കുറിച്ച് പ്രേക്ഷകരെല്ലാം പറഞ്ഞിരുന്നത്. ദൃശ്യം എന്ന ചിത്രത്തിലൂടെ വീണ്ടും ആ കൂട്ട് കുറച്ചു കൂടി ശ്രദ്ധേയമാക്കാൻ തുടങ്ങി.മോഹൻലാലിനൊപ്പം മീന എത്തുകയാണെങ്കിൽ ആ ചിത്രം വിജയമാകുമെന്ന് എല്ലാവരും ഉറച്ചു പറഞ്ഞു. പിന്നീട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും ഇരുവരും ജോഡികളായി എത്തി. അതിൻറെ രണ്ടാം ഭാഗത്തിലും എല്ലാവരും പറഞ്ഞ ഒരു കൂട്ടുകെട്ട് മോഹൻലാൽ മീന കൂട്ടുകെട്ട് തന്നെയായിരുന്നു. 25 വർഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. 25 വർഷത്തിനുള്ളിൽ 10 സിനിമകളാണ് ഈ താരജോഡികൾ പൂർത്തിയാക്കിയിരിക്കുന്നത്.

മോഹൻലാലിൻറെ ഭാഗ്യ നായിക കൂടിയാണ് മീന എന്നാണ് എല്ലാവരും പറയുന്നത്. മോഹൻലാലിൻറെ ഈ വാക്കുകൾക്ക് ഇപ്പോൾ മീനയും നന്ദി പറഞ്ഞിരിക്കുകയാണ്. ലാലേട്ടനോടൊപ്പം ഉള്ള ഓരോ ചിത്രങ്ങളും എനിക്ക് നല്ല അനുഭവങ്ങളായി സമ്മാനിച്ചത് വളരെ വേഗം തന്നെ താരത്തിന്റെ ഈ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. 25 വർഷമായി ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയിട്ട്, ഒരുപാട് നല്ല നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായി. 10 സിനിമകളിൽ അദ്ദേഹത്തെ പോലെ ഒരു പ്രതിഭയുടെ ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നാണ് മീന ലാലേട്ടനെ കുറിച്ച് പറയുന്നത്.. 25 വർഷത്തിനിടയിലെ താരത്തിന്റെ ഓരോ വാക്കുകളും വലിയ ഇഷ്ടത്തോടെ തന്നെയാണ് ആളുകൾ ഏറ്റെടുക്കുന്നത്.
വർണ്ണപ്പകിട്ടിലെ സാന്ദ്രയും ബ്രോഡാഡിയിലെ അന്നയും മുന്തിരി പള്ളികളിലെ അന്നമ്മയും ദൃശ്യത്തിലെ റാണിയും ഒക്കെയായി മികച്ച പ്രകടനം തന്നെയായിരുന്നു മീനയും കാഴ്ച വച്ചിരുന്നത്.

മോഹൻലാൽ എന്ന നടൻ ഒപ്പം കട്ടയ്ക്ക് അഭിനയിക്കുവാൻ മീനയ്ക്ക് കഴിവ് ഉണ്ട്. അത് ആ ചിത്രത്തിന്റെ വിജയത്തിന് വലിയതോതിൽ തന്നെ അത്‌ ബാധിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം മീന സജീവ സാന്നിധ്യമാണ്. വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് മീന എത്തിക്കും. ആരാധകർ ഏറെയാണ് മീനയ്ക്ക്. മീനയെ പോലെ ആരാധകർ ഏറെ ആണ് മകൾ നൈനികയ്ക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply