ഭർത്താവിന്റെ വീട്ടിൽ മകൾക്ക് നിരന്തരപീഡനം – ഇതറിഞ്ഞ അച്ഛൻ ചെയ്തത് കണ്ടോ ? മേളഘോഷത്തോടെ മകളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു മാതൃക

മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് തങ്ങളുടെ മകളുടെ വിവാഹം എന്നത്. മകളെ വിവാഹം കഴിച്ച് കൊടുത്തുകഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ തങ്ങളുടെ മകൾ രാജ്ഞിയായി ജീവിക്കുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും തങ്ങളുടെ മക്കൾ അവരുടെ ഭർത്താവിൻ്റെ വീട്ടിൽ ജീവിക്കുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് അറിയുന്നില്ല. ചിലർ തങ്ങളുടെ മക്കൾ അവിടെ അനുഭവിക്കുന്ന ദുരിതങ്ങൾ അവരുടെ അഭിമാനത്തെ ഓർത്ത് കണ്ടെന്ന് നടിക്കാതിരിക്കുകയും ചെയ്യുന്നു.

എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി കൊണ്ടുള്ള ഒരു പിതാവിനെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. പ്രേം ഗുപ്ത എന്ന റാഞ്ചിക്കാരനായ ഒരു പിതാവിൻ്റെവാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു അച്ഛനെ ഏതൊരു മകളും ആഗ്രഹിക്കുന്നതാണ്. പ്രേം ഗുപ്ത അദ്ദേഹത്തിൻ്റെ മകളായ സാക്ഷിയെ വളരെ ആഘോഷത്തോടെയും ആർഭാടത്തോടുകൂടെയും ആയിരുന്നു വിവാഹം ചെയ്തു കൊടുത്തത്.

എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞതോടുകൂടി സാക്ഷി ഭർത്താവിൻ്റെ മറ്റൊരു മുഖം കണ്ടു. നിരന്തരം ഭർത്താവിൽ നിന്നും ശാരീരിക പീഡനം അനുഭവിക്കേണ്ടിവന്നു. ഭർത്താവിൻ്റെ മാതാപിതാക്കളിൽ നിന്നും നിരന്തരം പീഡനം തന്നെയായിരുന്നു. സാക്ഷിയുടെ പിതാവാണെങ്കിൽ ഒരു കാൻസർ രോഗിയാണ്. സാക്ഷി അച്ഛൻ്റെ അസുഖത്തെയോർത്തും വീട്ടുകാർക്ക് വിഷമം വരാതിരിക്കുവാൻ വേണ്ടിയും ഭർത്താവിൻ്റെ വീട്ടിൽ നിന്നുമുണ്ടായ പീഡനങ്ങളൊന്നും തന്നെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തില്ല.

എന്നാൽ മകളുടെ പ്രശ്നങ്ങളൊക്കെ പിതാവായ പ്രേം ഗുപ്ത അറിയുകയും ചെയ്തു. ഇതറിഞ്ഞ പ്രേം ഗുപ്ത നവരാത്രി ദിവസം തന്നെ മധുരപലഹാരങ്ങളും പടക്കങ്ങളും വാദ്യോപകരണങ്ങളും ഒക്കെയായി അവളുടെ ഭർത്താവിൻ്റെ വീട്ടിലേക്ക് പോയി. അവരോട് തൻ്റെ സ്നേഹത്തോടെയുള്ള നവരാത്രി ആശംസകൾ നേരുകയും ചെയ്ത് കൊണ്ട് തൻ്റെ മകളെ ചേർത്തുപിടിച്ച് അവളുടെ ഭർതൃവീട്ടുകാരോട് പറഞ്ഞത് ഞാൻ എൻ്റെ മകളെ വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്നാണ്. കൂടാതെ വിവാഹബന്ധം വേർപ്പെടുത്താൻ ആഗ്രഹിക്കുന്നെന്നും പറഞ്ഞു.

ബാക്കി കാര്യങ്ങളൊക്കെ നിയമത്തിൻ്റെ വഴിയിൽ നടക്കട്ടെ എന്നും. ഇത് കേട്ട് സാക്ഷിയുടെ ഭർതൃവീട്ടുകാർ ഞെട്ടലോടെ നിന്നു. കരഞ്ഞ കണ്ണുകളോടു കൂടി നിന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. പ്രേം ഗുപ്ത മകളെ വീട്ടിലേക്ക് കൊണ്ടുവന്നത് ബാൻഡ് മേളവും വർണ്ണപ്പൂത്തിരികളുടെയും ഒക്കെ അകമ്പടിയോടുകൂടി തന്നെയായിരുന്നു. മകളെ വിവാഹം ചെയ്തു കൊടുത്തതിനേക്കാൾ ആർഭാടമായി കൊണ്ടായിരുന്നു മകളെ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

മകളെ തിരിച്ചുകൊണ്ടു വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. നിങ്ങളുടെ മകളെ വിവാഹം വളരെ ആർഭാടത്തോടുകൂടിയും ആഡംബരത്തോടും കൂടിയുമായിരിക്കും നടത്തുന്നത് എങ്കിലും മകളുടെ ഭർത്താവോ വീട്ടുകാരോ എന്തെങ്കിലും തെറ്റ് ചെയ്യുകയോ വഞ്ചിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മകളെ നിങ്ങൾ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. പെൺമക്കൾ വളരെ വിലപ്പെട്ടവരാണ് എന്നാണ് പ്രേം ഗുപ്ത പോസ്റ്റ് ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply