പുതിയ ജീവിതത്തിലേക്ക് കടക്കാൻ തയ്യാറെടുത്ത് അഭയ ഹിരണ്മയി

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു പേരാണ് അഭയ ഹിരണ്മയി എന്ന പേര്. നിരവധി ആരാധകരും അഭയക്കുണ്ട്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ കുറിച്ചുള്ള ഗാനത്തിലൂടെയാണ് അഭയ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി തുടങ്ങിയത്. പിന്നീട് സംഗീത സംവിധായകനായ ഗോപി സുന്ദറിന്റെ പേരിൽ നിരവധി വാദങ്ങൾ കേൾക്കേണ്ടി വന്ന ഒരു വ്യക്തി കൂടിയാണ് അഭയ ഹിരണ്മയി. 50 വർഷക്കാലം ഗോപി സുന്ദറുമായി ലിവിങ് ടുഗദറിലായിരുന്നു അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം.

ഇരുവരുടെയും സന്തോഷകരമായ ജീവിതത്തിന് ഇടയിലേക്ക് ആയിരുന്നു അമൃത സുരേഷ് എത്തിയത്. അമൃത വന്നതോടെ ഗോപി സുന്ദറും അമൃത സുരേഷും തമ്മിൽ ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അഭയെക്കുറിച്ച് നിരവധി ആളുകൾ കമന്റു കളും ആയി എത്തീരുന്നു. എന്നാൽ അത്തരം കമന്റുകളെ എല്ലാം ചങ്കൂറ്റത്തോടെ തന്നെയാണ് അഭയ നേരിടുന്നത്. തന്റെ അക്കൗണ്ടിലേക്ക് കമന്റുകളുമായി എത്തുന്നവർക്ക് കിടിലൻ മറുപടി ആണ് താരം പങ്കുവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ആണ് ഇപ്പോൾ അഭയയെ കാണാൻ സാധിക്കുന്നത്.

അഭയയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇത്. അഭയ വിവാഹിതയാവാൻ പോവുകയാണോ എന്നാണ് ഈ ചിത്രത്തിന് താഴെ കൂടുതൽ ആളുകളും ചോദിച്ചിരിക്കുന്നത്. ആഭരണങ്ങളും മുല്ലപ്പൂവും പട്ടുസാരിയും ഒക്കെ ധരിച്ചാണ് അഭയ വീഡിയോയിലുള്ളത്. കണ്ടാൽ ഒരു നവവധുവിനെ പോലെ തന്നെയാണ് തോന്നുന്നതും പ്രേക്ഷകരെ ഒന്നുമറിയിക്കാതെ അഭയ പുതിയ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചിരിക്കുകയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. അഭയ ഒരുങ്ങുന്ന ഈ വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്.

അഭയക്ക് വേണ്ടി ബ്രൈഡൽ മേക്കപ്പ് ചെയ്തിരിക്കുന്നത് സൗമ്യ ആണ്. ഷൂട്ട് ഡേ എന്ന ക്യാപ്ഷനോടെയാണ് അഭയുടെ ഈ ബ്രൈഡൽ മേക്കപ്പ് സൗമ്യ പങ്കുവച്ചത്. പുതിയ ജീവിതത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണു അഭയ എന്നാണ് ആദ്യം പ്രേക്ഷകർ കരുതിയിരുന്നത്, എന്നാൽ പിന്നീടാണ് ഫോട്ടോഷൂട്ടിന് വേണ്ടിയാണ് ഇത്തരമൊരു മേക്കോവർ നടത്തിയത് എന്ന് മനസ്സിലാക്കുന്നത്. എന്നാൽ കാര്യമറിയാതെ നിരവധി ആളുകളാണ് അഭയക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply