റോഡിൽ ചെയ്ത നല്ല പ്രവൃത്തി കണ്ടു ദുബായ് ഹംദാൻ ഡെലിവറി ബോയ്യോട് ചെയ്തത് കണ്ടോ ? ഇതാണ് ഭരണാധികാരി എന്ന് ലോകം

ദുബായിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു ഡെലിവറി ബോയ് ആയ അബ്ദുൽ ബഷീറിനെ തേടിയെത്തിയ ഒരു വ്യത്യസ്തമായ ഫോൺ സന്ദേശമാണ് ഇതിന്റെ പ്രധാന വിഷയം എന്നത്. ശൈഖ് ഹംദാൻ ആണ് എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഫോൺ കോൾ തേടിയെത്തിയത്. ഒരു നിമിഷം ഡെലിവറി ബോയും പാകിസ്ഥാൻ സ്വദേശിയുമായ അബ്ദുൽ ഗഫൂർ ഒന്ന് സംശയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഒരു നല്ല പ്രവൃത്തിക്ക് അഭിനന്ദനം അറിയിക്കാമായിരുന്നു ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും നേരിട്ട് അയാളെ വിളിച്ചത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വലിയതോതിൽ വൈറലായി ഒരു വീഡിയോയിലെ താരം കൂടിയാണ് അബ്ദുൽ ഗഫൂർ.

തിരക്കേറിയ ജംഗ്ഷനിൽ നടന്ന സംഭവമാണ് അബ്ദുൽ ഗഫൂറിനെ വൈറൽ ആക്കിയത്. ട്രാഫിക് സിഗ്നലിന്റെ മുന്നിൽ നിന്നപ്പോഴാണ് തൊട്ടുമുൻപിൽ 2 കോൺക്രീറ്റ് കട്ടകൾ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. മറ്റു വാഹനങ്ങൾ കട്ടകളിൽ കയറി അപകടം ഉണ്ടാകും എന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ അദ്ദേഹം ബൈക്കിൽ നിന്നിറങ്ങി സിഗ്നൽ കഴിഞ്ഞു വാഹനങ്ങൾ പോയി തീരുന്നതു വരെ കാത്തിരിക്കുകയും തുടർന്ന് കോൺക്രീറ്റ് കട്ടകൾ എടുത്ത് മാറ്റുകയുമായിരുന്നു.

തന്റെ ജോലിത്തിരക്കിനിടയിൽ പോലും ഇത്തരം ഒരു നല്ല പ്രവർത്തിക്കു വേണ്ടി സമയം മാറ്റി വെച്ച ഡെലിവറി ബോയ്യുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായിത്തന്നെ പ്രചരിച്ചിരുന്നു. ആരോ പകർത്തിയ ഒരു വീഡിയോ ആയിരുന്നു അത്. സോഷ്യൽ മീഡിയയിൽ ഇത് ദുബായ് കിരീടാവകാശിയും കണ്ടു. ദുബായിൽ നടന്ന ഈ കാര്യം തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ് എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ പ്രശംസിക്കാൻ യാതൊരു മടിയും അദ്ദേഹം കാട്ടിയില്ല. ആരാണ് ഈ വ്യക്തി എന്നാരെങ്കിലും ചൂണ്ടിക്കാണിക്കു എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററിൽ ഒരു പോസ്റ്റും ഇട്ടു.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി ബോയ് തിരിച്ചറിയുകയും പിന്നീട് ഇക്കാര്യം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഡെലിവറിക്ക് പുറത്തുപോയ സമയത്ത് അബ്ദുൽ ഗഫൂറിന് ശൈഖ് ഹംദാന്റെ കോൾ ലഭിക്കുന്നത്. അബ്‌ദുൾ ഗഫൂറിനെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്ത ശൈഖ് ഹംദാൻ ഉടൻതന്നെ അബ്ദുൽ ഗഫൂറിനെ നേരിട്ട് കാണാം എന്നുള്ള ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. വളരെയധികം സന്തോഷം നിറയ്ക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത് എന്നാണ് എല്ലാവരും ഒരേ പോലെ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply