ഓരോ ദിവസവും ഓരോ കേസ് ആയിരിക്കും. അതുകൊണ്ട് തീരെ ബോറടിക്കില്ല – മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ചും അനുഭവം തുറന്നു പറഞ്ഞു താരം

മലയാളത്തിൽ വളരെയധികം ശ്രദ്ധ നേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നായിരുന്നു കഥയല്ലിത് ജീവിതം എന്ന പരിപാടി. ഈ പരിപാടി ഇഷ്ടപ്പെടുന്നവർ നിരവധിയായിരുന്നു. ജീവിതത്തിൽ വളരെയധികം വേദനകളും ബുദ്ധിമുട്ടുകളും അനുഭവിച്ച പലരുടെയും കഥയായിരുന്നു ഈ പരിപാടി എന്ന് പറയേണ്ടിയിരിക്കുന്നു. പരിപാടിയിലെ അവതാരകയായ വിധുബാല തന്നെയായിരുന്നു പരിപാടിയുടെ ഏറ്റവും വലിയ ആകർഷക ഘടകം എന്നും പറയേണ്ടിയിരിക്കുന്നു.ഇപ്പോൾ പരിപാടി മൂലം ഉണ്ടായിട്ടുള്ള ചില പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്.

ഒരു അഭിമുഖത്തിലാണ് വിധുബാല മനസ്സ് തുറക്കുന്നത്. ചിലപ്പോൾ നടുറോഡിൽ പിടിച്ചുനിർത്തി ആളുകൾ കരച്ചിലും ഒക്കെ ആയിരിക്കും. ചേച്ചി എന്റെ കുടുംബത്തിൽ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. നമുക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നെ വിശ്വസിച്ച് ആണ് അവർ ഓരോ കാര്യങ്ങളും പറയുന്നത്. എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും ഒക്കെയാണ്. 2010 പരിപാടിയിലേക്ക് എത്തുന്നത് കേസ് തന്നെ ഒത്തുതീർപ്പായി. ചില കാര്യങ്ങൾ ഒക്കെ ഓർത്തു വയ്ക്കണം. പരിപാടിക്ക് വന്നിരിക്കുന്നവർ പറയുന്നത് നമ്മൾക്ക് ഓർമ്മ ഉണ്ടായിരിക്കണം. നിയമം കുറച്ചൊക്കെ പഠിക്കുകയും വേണം. ഓരോ ദിവസവും ഓരോ കേസ് ആയിരിക്കും. അതുകൊണ്ട് ബോറടിക്കില്ല.

കോടതിയിൽ കേസ് മാറ്റിവയ്ക്കാൻ പക്ഷേ എനിക്കത് പറ്റില്ല. ചിലപ്പോൾ ദേഷ്യമൊക്കെ കാണിക്കേണ്ടത് ആയി വരും. പരിപാടിയുടെ ഇടയിൽ പങ്കെടുത്തവരെ കിട്നാപ്പ് ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയരംഗങ്ങൾ ഉണ്ടായിട്ടുണ്ട്. കത്തി ഒക്കെ ആയിട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമായിരുന്നു എന്നും താരം പറയുന്നുണ്ട്. വലിയ സ്വീകാര്യത ഉള്ള ഒരു പരിപാടി തന്നെയായിരുന്നു അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കഥയല്ലിത് ജീവിതം.പല ജീവിതങ്ങളുടെയും നേർചിത്രങ്ങൾ തന്നെയാണ് ഈ പരിപാടിയിലൂടെ കാണാൻ സാധിച്ചിട്ടുള്ളത്. പല കുടുംബങ്ങളിലും നടക്കുന്നത് എത്രത്തോളം ഭീകരമായ സംഭവങ്ങൾ ആണ് എന്ന് ചിന്തിച്ചു പോകുന്നത്. പലരീതിയിലുള്ള നാടകീയമായ നിമിഷങ്ങൾ അരങ്ങേറിയിട്ടുണ്ട്.

ഈ പരിപാടിയിലൂടെ വലിയ പ്രശ്നങ്ങൾക്കിടയിലും ജീവിതം മനോഹരമായി തിരികെ നേടിയവർ നിരവധിയാണ്. വിധു ബാലയുടെ അവതരണശൈലിയും എടുത്തുപറയേണ്ടിയിരിക്കുന്നു.. വളരെ മികച്ച രീതിയിലാണ് പരിപാടിയെ വിധുബാല നയിച്ചുകൊണ്ടിരിക്കുന്നത്. അവതരണശൈലിയും പരിപാടിയിൽ അവിഭാജ്യ ഘടകം തന്നെയാണ്. വിധുബാല അല്ലാതെ മറ്റൊരു അവതാരകയായിരുന്നു എങ്കിൽ ഒരുപക്ഷേ പരിപാടിയിൽ ഉണ്ടായിരുന്നത് എങ്കിൽ ഇത്രത്തോളം മികച്ച രീതിയിലും കയ്യടക്കത്തോടെയും ഇത് കൊണ്ടുപോകാൻ സാധിക്കില്ലായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply