നാളെയും ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാലവർഷം കനത്ത് തകർത്തു പെയ്തു കൊണ്ടിരിക്കുകയാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിലവിൽ അവധി ആണ് ഉള്ളത്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനം വീണ്ടും ബുദ്ധിമുട്ടിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപ് കൊറോണ കാരണവും കുട്ടികളുടെ പഠനം ശരിയായ രീതിയിൽ നടന്നിരുന്നില്ല. ഈ വട്ടം ഇപ്പോൾ വീണ്ടും പ്രശ്നമായിരിക്കുന്നത് കാലവർഷമാണ്. വീണ്ടും ഒരു പ്രളയത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് ഓരോ ആളുകളും. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ദിവസവും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് കളക്ടർ ഷീബ ജോർജ്.

ഓഗസ്റ്റ് 5 വെള്ളിയാഴ്ചയും എല്ലാ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാത്രം മാറ്റം ഉണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവികൾ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്ത രാവിലെ എത്തിയതും. എറണാകുളത്ത് പല കുട്ടികളും സ്കൂളിൽ എത്തിയതിനു ശേഷം തിരികെ പോകേണ്ട അവസ്ഥ വന്നതും വളരെയധികം പ്രശ്നങ്ങൾക്ക് ആയിരുന്നു തുടക്കം കുറിച്ചിരിക്കുന്നത്.

സ്കൂളിൽ കുട്ടികൾ എത്തിയതിനു ശേഷം തിരികെ പോരേണ്ടി വന്നതിന് എറണാകുളം കളക്ടറെ വിമർശിച്ചു കൊണ്ട് നിരവധി ആളുകൾ എത്തിയിരുന്നു. എന്നാൽ സ്കൂളിലെ കുട്ടികൾക്ക് സ്കൂളിൽ തന്നെ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുവാൻ ആയിരുന്നു പിന്നീട് കളക്ടർ പറഞ്ഞിരുന്നത്. കാലവർഷം ഇത്രത്തോളം കനത്ത ഈ സാഹചര്യത്തിൽ വിദ്യാഭ്യാസത്തിൽ വലിയ തോതിൽ തന്നെ ഒരു വ്യത്യാസം ഉണ്ടാകും എന്നാണ് നിലവിൽ മനസ്സിലാക്കുന്നത്.

തുടക്കത്തിൽ മഴ കനത്തതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പാലക്കാട്,ആലപ്പുഴ,തൃശ്ശൂർ, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകൾ അടക്കം ഉള്ള സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ആറു ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് ഇടുക്കി കോട്ടയം ആലപ്പുഴ തൃശൂർ പത്തനംതിട്ട പാലക്കാട് എന്നീ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ കൂടുതൽ ജില്ലകൾക്ക് അവധി പ്രഖ്യാപിക്കപ്പെടും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോരമേഖലകളിൽ അതിതീവ്ര മഴയ്ക്ക് ആണ് സാധ്യത. പിന്നീട് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്ക് മഴ മാറിയേക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply