ഒരു മുപ്പത് വയസ്സൊക്കെ ആകുമ്പോൾ ഏതൊരു സ്ത്രീയ്ക്കും ഈ ആഗ്രഹങ്ങൾ കൂടും ! അവരുടെ ആ സമയത്തെ ചിന്തകൾ ഇങ്ങനെ

ഒരു സ്ത്രീ ഏറ്റവും കൂടുതൽ സുന്ദരിയാകുന്നത് അവളുടെ മുപ്പതുകളിൽ ആണെന്ന് പറയാറുണ്ട്. ഒരുപാട് മാറ്റങ്ങളാണ് ഒരു പെൺകുട്ടിയെ സംബന്ധിച്ചെടുത്തോളം 30 മത്തെ വയസ്സിൽ വരുന്നത്. ശരീരത്തിലും മനസ്സിലും ഒക്കെ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്ന സമയമാണ്. യുവത്വത്തിന്റെ ഒരു പ്രധാന ഘട്ടത്തിലേക്ക് അവൾ കടക്കുന്ന ഒരു പ്രായമാണ് 30 വയസ്സ് എന്നുപറയുന്നത്. അതുകൊണ്ടു തന്നെ ഓരോ പ്രായത്തിലും അവൾക്ക് മാറ്റങ്ങളുണ്ടാകും. 18- 20 വയസ്സ് എന്നുപറയുന്നത് പെൺകുട്ടികളുടെ സ്വപ്ന കാലയളവാണ്. സ്വപ്നങ്ങൾ കാണാൻ വേണ്ടിയാണ് അവർ ഉപയോഗിക്കാറുള്ളത്.

അതിനുശേഷമാണ് ജീവിതത്തിലേക്ക് അവർ കടക്കുന്നത്. 20 മുതൽ 30 വയസ്സുവരെ ഉള്ള ഇടവേള വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇരുപതു വയസ്സുവരെ സ്ത്രീകൾ അതിലോലമായ പ്രായത്തിലൂടെ കടന്നുപോകുമ്പോൾ 30 വയസ്സിലേക്ക് എത്തുമ്പോൾ ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കാണാൻ അവർക്ക് സാധിക്കും. 30 വയസ്സിൽ നിൽക്കുന്ന ഒരു സ്ത്രീ ഏതു കാര്യത്തെക്കുറിച്ച് ഒരു തീരുമാനമെടുത്താലും എടുത്തുചാടിയ തീരുമാനം ആയിരിക്കില്ല. അത് വളരെയധികം ആലോചിച്ചു മാത്രമേ അക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തുകയുള്ളു. ഈ കാര്യത്തെക്കുറിച്ച് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ഒരു കഴിവും ആ സമയം അവർക്ക് ഉണ്ടാവും.

സ്ത്രീകൾ സ്വയം വിട്ടുവീഴ്ച ചെയ്യാനും കാര്യങ്ങൾ നിഷേധിക്കാനും ഒക്കെ നന്നായി തന്നെ പഠിക്കുകയും ചെയ്യും. ഈ പ്രായത്തിലാണ് സ്ത്രീകളിൽ ആത്മവിശ്വാസം ഉണരുന്നത്. അതുപോലെ തന്നെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അവർക്ക് ബോധ്യം ഉണ്ടാകുന്നതും ഈ പ്രായത്തിൽ തന്നെയാണ്. തങ്ങളുടെ കുറവുകളെ കുറിച്ച് പോലും അവർക്ക് അപ്പോൾ ബോധം ഉണ്ടാകും. ഇതിനു മുൻപുള്ള പ്രായത്തിലുള്ള സ്ത്രീകൾ അതായത് 30 വയസ്സിനു താഴെയുള്ള സ്ത്രീകൾ പലപ്പോഴും തങ്ങളുടെ കുറവുകളെ അംഗീകരിക്കാൻ തയ്യാറാവാറില്ല. 30 വയസ്സ് തികയുന്ന ഒരു സ്ത്രീ തന്റെ ജീവിതത്തിൽ സുഖങ്ങൾ മാത്രമല്ല ദുഃഖങ്ങളും അനുഭവിക്കേണ്ടിവരും എന്ന ഒരു സത്യം മനസ്സിലാക്കി അങ്ങനെയാണ് ആത്മവിശ്വാസത്തിലേക്ക് അവർ എത്തും.

തുടർന്ന് പ്രതികൂല സാഹചര്യങ്ങളിൽ വളരെ പക്വതയോടെ പെരുമാറാനുള്ള ഒരു കഴിവും സ്ത്രീകൾക്കുണ്ടാകും എന്നതാണ് സത്യം. എല്ലാ കാര്യങ്ങളെയും നേരിടാനുള്ള കരുത്തും ധൈര്യവും ഒക്കെ അവർക്ക് വരും. ഒരുപക്ഷേ യഥാർത്ഥമായ ഒരു സ്ത്രീയായി അവർ പാകപ്പെടുന്നത് അപ്പോഴായിരിക്കും. കുട്ടികളുടെയും ഭർത്താവിന്റെയും ഒക്കെ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായ രീതിയിൽ മനസ്സിലാക്കി അവർ ആ പ്രായത്തിൽ പ്രവർത്തിക്കാൻ തുടങ്ങും. തന്റെ ജീവിതത്തെക്കുറിച്ചും കൂടുതൽ ശ്രദ്ധിച്ചു തുടങ്ങുന്നത് ഒരുപക്ഷേ 30 വയസിന് ശേഷം ആയിരിക്കും എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply