മലപ്പുറത്ത് കുട്ടികളെ പീഡിപ്പിച്ച 3 മദ്രസ അധ്യാപകരും ഒരു കുട്ടിയുടെ അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ !

കാലം അത്ര നല്ലതല്ല, നമ്മുടെ കുട്ടികളെ നാം എത്രത്തോളം ശ്രദ്ധിക്കണം എന്ന് ഇനിയും രക്ഷിതാക്കൾ മനസ്സിലാക്കിയിട്ടില്ല എന്നത് തന്നെയാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. ദിനം പ്രതി ഇതുപോലെ എത്ര എത്ര സ്ഥലങ്ങളിലാണ് കുട്ടികൾ പീഡിപ്പിക്ക പെടുന്നത്. മിക്ക കുട്ടികളും ഇത് പുറത്ത് പറയാൻ പ്രയാസപ്പെടും ചെയ്യുന്നു എന്നത് പ്രശ്നത്തിന്റെ തീവ്രത കൂട്ടുന്നു.

കാലം മാറി വരുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് തന്നെ കുട്ടികൾക്ക് അറിവ് രക്ഷിതാക്കൾ നൽകേണ്ടതുണ്ട് എന്നത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്. ഈ അടുത്ത് കണ്ടു വരുന്ന പീഡനങ്ങളിൽ എല്ലാം ഇരയായിട്ടുള്ളത് ചെറിയ കുട്ടികൾ ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇപ്പോൾ പുറത്ത് വരുന്നത് മലപ്പുറത്ത് പോക്സോ കേസിൽ മദ്രസ അദ്ധ്യാപകരടക്കം 4 പേര് പോലീസ് കസ്റ്റഡിയിൽ എന്നതാണ്.

വിദ്യ അഭ്യസിക്കാൻ വരുന്ന പിഞ്ചു കുഞ്ഞുങ്ങളിൽ കാമകണ്ണ് കൊണ്ട് വിഷം തുപ്പുന്ന അധ്യാപനം നടത്തുന്ന ദുഷ്ടന്മാർ ചെയ്തു കൂട്ടുന്നത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങൾ ആണ്. മലപ്പുറത്ത് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു കുട്ടികൾ സ്കൂൾ കൗൺസലിംഗ്ൽ ആണ് ഇത്തരം വിഷയം തുറന്നു പറഞ്ഞത്, ഇതോടെ ഞെട്ടൽ മാറാതെ അവസ്ഥയാണ് രക്ഷകർത്താക്കൾക്ക്. കൗൺസലിംഗ്ൽ വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങൾ സ്കൂൾ അധികൃതർ ഉടൻ തന്നെ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു.

ഇതോടെ പോലീസ് പ്രതികളെ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെളിയങ്കോട് സ്വദേശിയായ 54 കാരനായ ബാവ, പാലക്കാട് സ്വദേശി ആയ 50 കാരൻ ഹൈദ്രോസ്, പാലപ്പെട്ടി സ്വദേശികളായ 64 കാരൻ കുഞ്ഞഹമ്മദ്, 67 കാരൻ മുഹമ്മദുണ്ണി എന്നിവരാണ് പ്രതികൾ. അറസ്റ്റിൽ ആയവരിൽ മൂന്നു പേര് മദ്രസ അധ്യാപകരും ഒരാൾ ഒരു കുട്ടിയുടെ അയൽ വാസിയുമാണ്. 4 പേരെയും നിലവിൽ പെരിന്തൽമണ്ണ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു തടവിൽ വെക്കാൻ ഉത്തരവിട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply