ആസിഫ് അലി ഓർഡർ ചെയ്ത ആദ്യ വണ്ടി ഡെലിവറി ചെയ്യണ്ടത് എന്റെ ഉത്തരവാദിത്തം ആയിരുന്നു – അന്ന് കാർ കാണിക്കാൻ പോയപ്പോൾ കൂടെ വന്നത് അൽഫോൻസ് പുത്രനും, കൃഷ്ണശങ്കറും ആയിരുന്നു

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് നടനായിരുന്നു ഷറഫുദീൻ. സ്വാഭാവികമായ ഹാസ്യത്തിലൂടെ ആയിരുന്നു ഷറഫുദ്ദീൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് എങ്കിൽ പിന്നീട് നായകനായും വില്ലനായും ഒക്കെ തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയൊക്കെ മികച്ചതാക്കാം എന്ന് തെളിയിച്ചു തരികയായിരുന്നു. അഞ്ചാംപാതിര എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയും പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലെ നായകകഥാപാത്രത്തെയും ഒന്നും അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കില്ല.

വലിയ വിജയത്തോടെയാണ് ശറഫുദ്ദീൻ ഏറ്റവും പുതിയ ചിത്രമായ പ്രിയൻ നോട്ടത്തിലാണ് തീയേറ്ററുകളിൽ ജൈത്രയാത്ര തുടരുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോൾ പുതിയൊരു അഭിമുഖമാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ അഭിമുഖത്തിൽ ഷറഫുദീൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ താൻ ഒരു കാറിന്റെ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിട്ടുണ്ടായിരുന്നു എന്നും ആ സമയത്ത് ആസിഫലിക്ക് വേണ്ടി ഒരു വാഹനം നൽകാൻ പോയിരുന്നു എന്നുമൊക്കെയാണ് താരം പറയുന്നത്. ഈ കാര്യത്തെക്കുറിച്ച് താരം വാചാലനാവുന്നു. ഒരു കാർ നൽകുവാൻ വേണ്ടി പോയപ്പോൾ തനിക്കൊപ്പം രണ്ട് സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.

ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അന്ന് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ്. ആ സമയത്ത് ഒരു കാറ് വീട്ടിൽ ഉണ്ടാകും എന്ന് ആസിഫ് അലി ഉറപ്പു പറഞ്ഞതാണ്. ആ സമയത്ത് വാഹനം കൊടുക്കാൻ പറ്റിയില്ല. ആദ്യം വഴക്ക് വരെ ഉണ്ടായിട്ടുണ്ട് ആസിഫലിയും ആയി. പിന്നീട് വൈറസ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് ആസിഫലിയെ കണ്ടപ്പോൾ ഇതിനെക്കുറിച്ചൊക്കെ താൻ തുറന്നു പറഞ്ഞിരുന്നു. അപ്പോഴാണ് ആസിഫലി അറിയുന്നത് വാഹനം നൽകാൻ വേണ്ടി വന്നത് താൻ ആണ് എന്ന്.

ആ സമയത്ത് രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു. ഞാൻ അവരോട് പറഞ്ഞത് നമുക്ക് ഒരു വാഹനം കൊടുക്കാനുണ്ട്. ആസിഫലിയുടെ വീട്ടിൽ ആണ്. അത് കഴിഞ്ഞിട്ട് വരാം എന്ന് ആണ്. അന്ന് എന്നോട് ഒപ്പം ഉണ്ടായിരുന്നു സുഹൃത്തുക്കളിലൊരാൾ അൽഫോൺസ് പുത്രൻ ആയിരുന്നു എന്നും രസകരമായ രീതിയിൽ ഷറഫുദ്ദീൻ പറയുന്നു.. സെറ്റിൽവച്ച് ഈ ഒരു കഥ കേട്ടപ്പോൾ ആസിഫലി അമ്പരന്നുപോയി എന്നും എന്ത് അൽഫോൺസ് പുത്രൻ എന്റെ വീട്ടിൽ വന്നിട്ടുണ്ടോ എന്ന് അത്ഭുതത്തോടെ ചോദിച്ചു എന്നുമൊക്കെ രസകരമായി ശറഫുദ്ദീൻ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply