ഒടുവിൽ എല്ലാവർക്കും സഹതാപം തോന്നി തുടങ്ങിയോ ? ആരും ഇല്ലാതെ ഗായു ! എന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ല

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമുനാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറി മലയാളത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു ഗായത്രി സുരേഷ്. വേണ്ടവിധത്തിൽ സിനിമയിൽ ശോഭിക്കാൻ സാധിച്ചില്ലെങ്കിലും ട്രോളുകളിലൂടെ താരം വളരെയധികം ശ്രദ്ധ നേടിയെന്ന് പറയുന്നതാണ് സത്യം. പലപ്പോഴും ട്രോളൻമാർ ഗായത്രിയെ നല്ലരീതിയിൽ തന്നെ പരിഹസിച്ചിട്ടുണ്ട്. ഇപ്പോൾ താൻ നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ചും ട്രോളുകളെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ഗായത്രി. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായത്രി ഇത്തരം കാര്യങ്ങളെക്കുറിച്ച് മറുപടി പറയുന്നത്. സംസാരിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണമെന്ന് താരത്തോട് ആരെങ്കിലും ഉപദേശിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, എന്റെ കൂടെ ആരും നിൽക്കുന്നില്ല. എന്റെ മാതാപിതാക്കൾ പോലും സപ്പോർട്ട് ചെയ്യുന്നില്ല. അനിയത്തിയും അമ്മയും സപ്പോർട്ട് ചെയ്യില്ല. എന്റെ കൂടെ ദൈവം മാത്രമാണുള്ളത്. ഇത് പറഞ്ഞാലും ചിലര്‍ മോറല്‍ ഫിലോസഫി ആണെന്ന് പറയും.. ഒരു ഇന്നര്‍ വോയിസ് ഉണ്ടാവും..

തന്റെ കൂടെ ഒരു പവര്‍ ഉണ്ട് എന്നാണ് താരം പറയുന്നത്.. ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യത്തിന് താരം പങ്കുവെച്ച് അനുഭവം ഇതായിരുന്നു. ഈ അടുത്ത് അടുത്ത സുഹൃത്തിന്റെ വിവാഹം ഉണ്ടായിരുന്നു.. പക്ഷേ എന്നെ ക്ഷണിച്ചില്ല… എന്നോട് സംസാരിക്കുന്നത് പോലും അവര്‍ എനിക്ക് നല്‍കുന്ന ഔദാര്യം പോലെയാണ്.. അത് എനിക്ക് വേണ്ട.. അത്തരക്കാരെ ഞാൻ ജീവിതത്തിൽ നിന്നുതന്നെ കട്ട് ചെയ്തു കളയും. ആളുകൾക്ക് എന്നെ ഇഷ്ടപ്പെടാത്തതും നല്ലൊരു കാരണമാണ്. അതുകൊണ്ട് ഞാൻ എന്തു ചെയ്താലും പ്രശ്നമില്ല. അതുകൊണ്ടുതന്നെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ എനിക്ക് പറയാം, ചെയ്യാം എന്ന് പറയുന്നുണ്ടായിരുന്നു.

താരത്തിന്റെ ഈ അഭിമുഖത്തിന് അധികവും പോസിറ്റീവ് കമന്റുകൾ ആണ് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുന്നുണ്ട്. വന്നു വന്നു പാവം തോന്നുന്നു. വെറുപ്പായിരുന്നു എന്നാൽ എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു ഒരു വ്യക്തിയാണ്. ഇത്രയുമൊക്കെ ആണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. നടൻ പൃഥ്വിരാജ് എന്തെങ്കിലും കാര്യങ്ങൾ തുറന്നു പറയുമ്പോൾ എല്ലാവരും കയ്യടിക്കും. ഗായത്രി അത് പറയുമ്പോൾ എല്ലാവരും ട്രോൾ ആകും എന്നാണ് ചില ആളുകൾ പറയുന്നത്. എല്ലാ കാര്യത്തിലും തന്റെതായ വ്യക്തമായി നിലപാടുള്ള ഒരു വ്യക്തി കൂടിയാണ് ഗായത്രി സുരേഷ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply