പെറ്റ അമ്മ പോലും ആ രംഗത്തിന്റെ പേരിൽ എന്നെ തള്ളി പറഞ്ഞു – തനിക്ക് ലഭിച്ച ജോലിയും പോയി ! മനസ്സ് തുറന്ന് താരം

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പരിചിതമായ ഒരു മുഖമാണ് കൃപ എന്ന നടിയുടെ. ബാലതാരമായി ആയിരുന്നു കൃപ മലയാള സിനിമയിലേക്ക് എത്തിയത്. മലയാള സിനിമയിലെ ഒരു മുതിർന്ന നടിയായ രമയുടെ മകൾ കൂടിയായിരുന്നു കൃപ. ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസന്റെ മകളായാണ് കൃപ എത്തിയത്. പിന്നീട് മലയാള സിനിമയിൽ നിരവധി വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. അവതാരകയായും മോഡലായും ഒക്കെ തന്റെ കഴിവു തെളിയിക്കുവാൻ സാധിച്ചിട്ടുള്ള നടി തന്നെയാണ് കൃപ. ഇപ്പോൾ സിനിമകളിൽ തനിക്കുണ്ടായ ദുരനുഭവതിനെക്കുറിച്ചാണ് കൃപ തുറന്നുപറയുന്നത്.-

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു കരിയറിലെ മോശപ്പെട്ട അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പത്തൊമ്പതാം വയസ്സിൽ അഭിനയിച്ച സിനിമയെക്കുറിച്ചാണ് കൃപ മനസ്സ് തുറക്കുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ ഇല്ലാതിരുന്ന രംഗങ്ങൾ ചേർത്ത് വർഷങ്ങൾക്ക് ശേഷം ആ സിനിമ റിലീസ് ചെയ്യുന്നതിനെക്കുറിച്ചും തുടർന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കുറിച്ചും ആയിരുന്നു കൃപ പറഞ്ഞത്. ഞാനും അച്ഛനും കൂടിയാണ് ആ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചത്.

സാധാരണ ഞാൻ തീരെ ഫാഷനബിൾ അല്ലാത്ത വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും പലപ്പോഴും എന്റെ വേഷം. ഈ ചിത്രത്തിൽ അതിൽനിന്നും വ്യത്യസ്തമായിട്ടുള്ള ഒരു കഥാപാത്രമാണ് ലഭിച്ചത്. പ്ലസ്ടു പഠിക്കുന്ന കുട്ടി 55 കാരനുമായി പ്രണയത്തിലാകുന്നതും ആ കുട്ടി ശ്രദ്ധിക്കപ്പെടുന്നതും ഒക്കെയാണ് പ്രേമേയം വരുന്നത്. പെൺകുട്ടിയുടെ ജീവിതം തകരുന്നതും ചിത്രത്തിന്റെ പ്രമേയമാണ്. ചില സീനിൽ കുറച്ച് എക്സ്പോസ് ചെയ്യപ്പെടും എന്ന് പറഞ്ഞപ്പോൾ സീനുകൾ പറ്റില്ലെന്ന് തങ്ങൾ പറഞ്ഞതാണ്. എന്നാൽ വർഷങ്ങൾക്കു ശേഷം ആ സിനിമ പുറത്തുവന്നപ്പോൾ ഇങ്ങനെയൊന്നുമായിരുന്നില്ല എന്നാണ് പറയുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്കു ശേഷമാണ്. പടം പുറത്തിറങ്ങുന്നത് വിവാഹം കഴിഞ്ഞ് കുഞ്ഞു ഉണ്ടായ സമയത്താണ് ചിത്രം പുറത്തിറങ്ങിയത്. ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്തു. മോശം രീതിയിലാണ് ഇത് ചെയ്തത് എന്ന് പറയുന്നു. ഈ സിനിമയുടെ റിലീസ് തന്റെ ജീവിതത്തെ തന്നെ ബാധിച്ചിരുന്നു എന്നും പറയുന്നു. തനിക്ക് കോളേജ് അധ്യാപികയായി ഒരു ജോലിയുടെ ഓഫർ ലഭിച്ചിരുന്നു. സിനിമ ഇറങ്ങിയതോടെ ആ ജോലി പോയി. ഒരു ഘട്ടത്തിൽ തന്നെ അമ്മപോലും തന്നെ കുറ്റപ്പെടുത്തി. എന്നാൽ എല്ലാ വിഷമഘട്ടങ്ങളിൽ എല്ലാം തനിക്ക് താങ്ങായി കൂടെ നിന്നത് ഭർത്താവാണെന്ന് താരം വ്യക്തമാക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply