വീണ്ടും ദുല്ഖറിന്റെ കുസൃതി മമ്മുക്കയുടെ ഒഫീഷ്യൽ പേജിൽ ? ഇത്തവണ എന്താണ് സത്യം ?

ഓരോ മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്ന് തന്നെ പറയണം. സിനിമയ്ക്ക് അകത്തും പുറത്തും എല്ലാം തന്നെ മികച്ച ഫാഷൻ സ്റ്റൈൽ പിന്തുടരുന്ന മമ്മൂട്ടി മലയാള സിനിമയിൽ സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും ഒക്കെ കുലപതിയായ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. പതിറ്റാണ്ടുകളായി മലയാളികൾക്ക് അഹങ്കരിക്കാൻ ഉള്ള ആ സൗന്ദര്യം ഇന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. ഈ പ്രായത്തിലും മലയാളത്തിലെ ഏതൊരു യുവനടനേക്കാളും മികച്ച ചുറുചുറുക്കോടെയും ഫാഷൻ സങ്കൽപ്പത്തോട് മമ്മൂട്ടി നിലനിൽക്കുന്നത്. മലയാളികൾക്ക് എന്നും മെഗാസ്റ്റാർ ആയി നിലനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ താരത്തെ കുറിച്ച് പറയപ്പെടുന്നത് താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് തന്നെയാണ്. ഓരോ ഫോട്ടോഷൂട്ടിലും പുതിയ വ്യത്യസ്തങ്ങളാണ് മമ്മൂട്ടി തിരയുന്നത്.

ഇപ്പോൾ ഇതാ പുതിയൊരു ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി തന്നെ പങ്കുവെച്ച ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ അത് മമ്മൂട്ടി ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ തന്നെയാണ്. ഹാപ്പി ടൈഗർസ് ഡേ എന്നാണ് മമ്മൂട്ടി ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. ജൂലൈ 29 നാണ് ലോക കടുവാ ദിനം ആയി ആചരിക്കുന്നത്. ഈ അവസരത്തിലാണ് കടുവ ദിനാശംസകളായി മമ്മൂട്ടി എത്തിരിക്കുന്നത്. സ്വന്തം ചിത്രം പങ്കു വച്ചു കൊണ്ടാണ് മമ്മൂക്ക ഇങ്ങനെ കുറിച്ചിരിക്കുന്നത്.

വ്യത്യസ്ത ഗേറ്റപ്പിൽ ഉള്ള ഒരു ചിത്രമാണ് മമ്മൂക്ക പങ്കുവച്ചിരിക്കുന്നത്. ഇത് ആരാണ് എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. ദുൽഖറിനെക്കാൾ ചെറുപ്പം ആയല്ലോ എന്നും പറയുന്നുണ്ട് പ്രേക്ഷകർ. കാട്ടിലെ രാജാവ് സിംഹം ആണെങ്കിലും സിംഹത്തെക്കാൾ പതിൻമടങ്ങ് ശക്തിയാണ് കടുവയ്ക്ക് ഉള്ളത് നിങ്ങൾ ഇടുന്ന ഡ്രസ്സ് ആണ് ട്രെന്റ് എന്നൊക്കെയാണ് കമന്റുകൾ ആയിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തത് മമ്മൂക്കയാണോ അതോ മകൻ ദുൽഖർ ആണോ എന്നും കമന്റുകൾ വഴി ആളുകൾ ചോദിക്കുന്നുണ്ട്.

മമ്മൂട്ടി തന്റെ ഒരു ചിത്രം സാമൂഹ്യ മാധ്യമത്തിലൂടെ പോസ്റ്റ് ചെയ്താൽ അത് വൈറലായി മാറാറുണ്ട്. അതിന് കാരണം ആ ചിത്രത്തിന്റെ വ്യത്യസ്തത തന്നെയാണ്. അദ്ദേഹം ഓരോ ചിത്രങ്ങളിലും പലതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുവൻ ശ്രദ്ധിക്കാറുണ്ട്. ഫോട്ടോഗ്രാഫിയിൽ വളരെയധികം താല്പര്യമുള്ള ഒരു വ്യക്തി കൂടിയാണ് മമ്മൂട്ടി എന്നതും അതിന്റെ ഒരു പ്രത്യേകത തന്നെയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply