മാഷൂറയ്ക്ക് സ്കാനിംഗ് നു ശേഷം സംഭവിച്ചത് എന്ത് ? കരച്ചിൽ അടക്കാൻ ആകാത്ത മാഷൂറയെ ആശ്വസിപ്പിച്ചു ബാഷിയും ആദ്യ ഭാര്യയും

ബിഗ് ബോസ് സീസണിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ബഷീർ ബഷി. താരത്തിനെ വ്യത്യസ്തനാക്കുന്നത് ഒപ്പമുള്ള രണ്ട് ഭാര്യമാർ തന്നെയാണ്. രണ്ടു ഭാര്യമാരെയും ചേർത്തുപിടിച്ച് ആണ് എന്നും ബഷീയെ കാണാറുള്ളത്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനൽ കൂടെയാണ് പ്രേക്ഷകരെ ബഷീർ അറിയിക്കാറുണ്ട്. ബഷിറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറയ്ക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. മാഷുറ ഗർഭിണിയാണെന്ന വാർത്ത അടുത്ത സമയത്ത് ആണ് പുറത്തുവന്നത്.

യൂട്യൂബ് വീഡിയോയിലൂടെ തന്നെ ആയിരുന്നു ഇരുവരും മാഷുറ ഗർഭിണിയാണെന്ന് പുറംലോകത്തോട് തുറന്നു പറഞ്ഞിരുന്നത്. എന്നാൽ മാഷുറ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ സുഹാനയുടെ അവസ്ഥ എത്ര വേദനാജനകമാണെന്നും ഒരു സ്ത്രീയും സ്വന്തം ഭർത്താവിൽ മറ്റൊരു പെൺകുട്ടിക്ക് കുഞ്ഞുണ്ടാകുന്നത് കാണാൻ ആഗ്രഹിക്കില്ല എന്നും വീഡിയോയ്ക്ക് വേണ്ടി മാത്രമാണ് മാഷുറ ചിരിച്ചുകൊണ്ട് നിൽക്കുന്നത് എന്നും ഒക്കെ ആയിരുന്നു കമന്റുകൾ വന്നത്. എന്നാൽ ഇത്തരം പരിഹാസ കമന്റുകളോട് യാതൊരുവിധത്തിലും പ്രതികരിക്കുവാൻ തീരുമാനിച്ചിരുന്നില്ല എന്നതാണ് സത്യം. പിന്നീട് ഡോക്ടറെ കാണാൻ പോകുന്നതും വ്ലോഗിൽ സംസാരിച്ചിരുന്നു.

ഇപ്പോൾ സ്കാനിങ്ങിന് പോയേ മഷൂറയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഒപ്പം ബഷീർ ബഷിയുടെ കുടുംബം തന്നെയാണ് എത്തിയിരിക്കുന്നത്. ബഷിയുടെ മക്കളും സുഹാനയും എല്ലാം തന്നെ ഉണ്ട്. സ്കാനിങ് മുറിയിലേക്ക് മാഷുറയെ മാത്രമാണ് കയറ്റിയത്. സ്കാനിംഗ് കഴിഞ്ഞ് തിരികെ വരുന്ന സമയത്ത് കരഞ്ഞുകൊണ്ടാണ് മാഷുറ പുറത്തേക്കിറങ്ങി വരുന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ബഷീറും കുടുംബവും ആകെ അമ്പരന്ന് പോവുകയും ചെയ്തു. പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തെത്തിയ മഷൂറയോട് സുഹാനയും ബഷീറും എന്തുപറ്റി എന്ന് ചോദിക്കുന്നുണ്ട്.

എന്നാൽ ഒന്നും പറയുന്നില്ല മാഷുറ. കുറച്ചു സമയങ്ങൾക്കു ശേഷം ആണ് അത് മാഷുറയുടെ സന്തോഷത്തിന്റെ കണ്ണുനീർ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. കുഞ്ഞിന്റെ ഹാർട്ട്ബീറ്റ് ആദ്യമായി കേട്ടതിന്റെ സന്തോഷം ആയിരുന്നു ഉണ്ടായിരുന്നത്. അത് അനുഭവിച്ചിട്ടുള്ള എല്ലാവർക്കും മനസ്സിലാകും എന്നാണ് പറയുന്നത്. സ്കാനിംഗിൽ തനിക്ക് കുഴപ്പമൊന്നുമില്ല എന്നും ഇരട്ടക്കുട്ടികൾ അല്ല എന്നും കുഞ്ഞു സുഖമായിരിക്കുന്നു എന്നും ഒക്കെ മഷൂറ പറയുന്നത്. കുഞ്ഞിന് ഏഴ് ആഴ്ച പ്രായമായി എന്നും പറയുന്നു. ഈ വീഡിയോയും വളരെ പെട്ടെന്ന് തന്നെ ട്രെൻഡിങ്ങിൽ എത്തുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply