പ്രിയതാരത്തെ അവസാനമായി കാണുവാൻ ആയിരങ്ങൾ – ഹൃദയം നുറുങ്ങും വേദനയായി സഹപ്രവർത്തകർ

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ പോത്തന് ആദരാഞ്ജലികളർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ താരസംഘടനയായ അമ്മ. പ്രമുഖ താരങ്ങളെല്ലാം തന്നെ നടനെ ഒരു നോക്ക് കാണുവാൻ വേണ്ടി എത്തിയിട്ടുണ്ട്. നരേൻ, റഹ്മാൻ, കനിഹ, റിയാസ്ഖാൻ തുടങ്ങിയ താരങ്ങൾ ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി ആണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ചെന്നൈയിൽ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന കനിഹയാണ് വിയോഗ വാർത്ത അറിഞ്ഞ ഉടനെ തന്നെ പ്രതാപ് പോത്തന്റെ ഫ്ലാറ്റിലേക്ക് ആദ്യം എത്തിയത്. പിന്നാലെ മറ്റു താരങ്ങളും എത്തുകയായിരുന്നു ചെയ്തത്.

അമ്മ സംഘടനയെ പ്രതിനിധീകരിച്ച് താരങ്ങൾ പ്രതാപ് പോത്തന്റെ ഭൗതിക ദേഹത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ ആയിരുന്നു പോത്തനെ ചെന്നൈ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ എല്ലാം തന്നെ അദ്ദേഹം പ്രശസ്തനാണ്. സംസ്കാരം നാളെ രാവിലെ 10നാണ്. ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍ ആണ് സംസ്കാരം നടക്കുക. മലയാളം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രതാപ് പോത്തൻ തിരക്കഥ നിർമ്മാണം സംവിധാനം എന്നീ മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

മോഹൻലാൽ സംവിധാനം ചെയ്ത ബറോസാണ് താരത്തിന്റെ അവസാനത്തെ ചിത്രം. അതോടൊപ്പം തന്നെ അദ്ദേഹം സിബിഐ എന്ന ചിത്രത്തിൽ സാന്നിധ്യം ഉറപ്പിച്ചിട്ട് ഉണ്ടായിരുന്നു. ഈ ചിത്രത്തിൽ താരത്തിന്റെ നായികയായെത്തിയത് കനിഹ ആയിരുന്നു. താരത്തിന്റെ വേർപാട് സിനിമാപ്രേമികൾക്ക് യാതൊരു വിധത്തിലും അംഗീകരിക്കുവാൻ സാധിക്കാത്തതാണ്. 69 വയസ്സ് ഒരു പ്രായം അല്ല എന്നായിരുന്നു ബാബു ആന്റണി ഈ കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ ചെന്നൈയിലാണ് എങ്കിൽ താൻ ചെന്നൈയിലേക്ക് പോവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും ബാബു ആന്റണി പറഞ്ഞിരുന്നു. ഈ വാക്കുകൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. –

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനായിരുന്നു പ്രതാപ് പോത്തൻ. തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് അദ്ദേഹം ആരാധകരെ നേടിയെടുത്തത്. ഊട്ടിയിൽ ഉള്ള അദ്ദേഹത്തിന്റെ സ്കൂളിലെ അനുഭവങ്ങളായിരുന്നു അദ്ദേഹം ഡെയ്സി എന്ന ചിത്രത്തിലേക്ക് പകർത്തി എഴുതിയത്. സിനിമയിൽ നാടകീയ അഭിനയം നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹം സിനിമ മേഖലയിലേക്ക് എത്തുന്നത്. എന്നിട്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടായിരുന്നു താരം ശ്രദ്ധ നേടിയത്. പിന്നീട് സിനിമയിൽ സ്ഥാനമുറപ്പിക്കാൻ വളരെ പെട്ടെന്ന് തന്നെ നടന് സാധിച്ചു എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply