29 കാരി യുവതി കൊച്ചിയിൽ ഫ്ലാറ്റിൽ പോലീസ് പിടിയിൽ – ദമ്പതിമാർ എന്ന വ്യാജേന ഫ്ലാറ്റിൽ താമസിച്ചായിരുന്നു പരുപാടി !

മയക്കു മരുന്നുകളുടെ ഉപയോഗം ഇന്ന് സമൂഹത്തിൽ കൂടി വരികയാണ്. ചെറിയ കുട്ടികൾ വരെ ഈ വലക്കുള്ളിൽ വീണു കിടക്കുന്നു. ഒരിക്കൽ ഈ വലയിൽ വീണു കഴിഞ്ഞാൽ പിന്നീട് കയറി വരാൻ വളരെ ബുദ്ധിമുട്ടാണ്. പല സ്കൂൾ കുട്ടികളും മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുന്നു. ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട വാർത്തകളാണ്. കൊച്ചിയിൽ എംഡിഎംഎ യുമായി ഒരു യുവതിയെ പിടിച്ചിരിക്കുന്നു.

52 ഗ്രാം എംഡിഎംഎ യുമായി ആണ് യുവതി പിടിയിലായത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ അഞ്ജു കൃഷ്ണയാണ് മയക്ക് മരുന്നുമായി പോലീസിൻ്റെ പിടിയിലായത്. അഞ്ജുവിൻ്റെ കൂടെയുണ്ടായിരുന്ന കാസർഗോഡ് സ്വദേശിയായ ഷമീർ പോലീസ് പിടിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ചു ഇടപ്പള്ളിയിൽ ഒരു ഫ്ലാറ്റ് എടുത്ത് സുഹൃത്തായ ഷമീറിനൊപ്പം താമസിക്കുകയായിരുന്നു. അഞ്ജുവും സുഹൃത്തും ലഹരിപദാർത്ഥങ്ങൾ വിപണനം നടത്തുന്നുണ്ട് എന്ന് തൃക്കാക്കര പോലീസിന് വിവരം ലഭിച്ചതായിരുന്നു.

അതിനെ തുടർന്നായിരുന്നു പോലീസ് ഫ്ലാറ്റിൽ എത്തി പരിശോധന നടത്തുന്നത്. അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും രക്ഷപ്പെട്ട ഷമീറിനായി പോലീസ് തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. പിടിക്കപ്പെട്ട അഞ്ജുവിന് 29 വയസ്സാണ്. അഞ്ജുവിൻ്റെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നാണ് എംഡിഎംഎ നാർകോടിക് സെല്ലും തൃക്കാക്കര പോലീസും പിടിച്ചെടുത്തത്. ലഹരി വിൽപ്പന നടത്തിയ അഞ്ജു ഒരു നാടക നടിയാണ് എന്നാണ് പോലീസ് പറഞ്ഞത്.

പോലീസ് ഇവരുടെ ഫ്ലാറ്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴേക്കും ഷമീർ മതിൽ ചാടി പോയിരുന്നു. എന്നാൽ അഞ്ജു ഫ്ലാറ്റിനകത്ത് ആയതുകൊണ്ട് രക്ഷപ്പെടാൻ സാധിച്ചില്ല. ഈ ഫ്ലാറ്റിൻ്റെ മൂന്നാമത്തെ നിലയിൽ ദമ്പതികൾ ആണെന്ന് കള്ളം പറഞ്ഞു കൊണ്ടായിരുന്നു ഇവർ രണ്ടുപേരും ഒരുമിച്ച് താമസിച്ചത്. ഇവർ ബാംഗ്ലൂരിൽ നിന്ന് വരുന്ന വൻതോതിൽ ഉള്ള ലഹരിവസ്തുക്കൾ വാടകവീട്ടിൽ സൂക്ഷിച്ചതിനുശേഷം പിന്നീട് ആയിരുന്നു വിതരണം നടത്തിയത്.

നാടക നടിയായ അഞ്ജു ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപായിരുന്നു കാസർഗോഡ് സ്വദേശിയായ ഷമീറിനെ പരിചയപ്പെട്ടത്. സംസ്ഥാന ആഭ്യന്തരവകുപ്പിൻ്റെ കണ്ടെത്തലുകൾ പ്രകാരം കോളേജുകളിലെയും സ്കൂളുകളിലെയും ലഹരി ഉപയോഗം ഭീതി ഉളവാക്കുന്ന തരത്തിലുള്ളതാണ്. പല കഞ്ചാവ് കേസുകളിലും പ്രതികൾ ആവുന്നത് കോളേജ് കുട്ടികളും സ്കൂൾ വിദ്യാർത്ഥികളും ആണ്. രക്ഷിതാക്കളുടെ അശ്രദ്ധ കൊണ്ടാണ് കുട്ടികൾ വഴി പിഴച്ചു പോകുന്നത്.

കുട്ടികൾക്ക് രക്ഷിതാക്കൾ പോക്കറ്റ് മണി നൽകുമ്പോൾ അവർ അത് എങ്ങനെ ചിലവാക്കുന്നു എന്ന് അന്വേഷിക്കുന്നില്ല. സമൂഹത്തിൻ്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഈ വിപത്തിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളൂ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply