ദീർഘകാലത്തെ കാമുകനെ ഉപേക്ഷിച്ചു അമ്മയുടെ പ്രായമുള്ള 54 കാരനുമായി 24 കാരിയുടെ വിവാഹം ! കാരണം കേട്ടോ -സ്ത്രീകൾ എല്ലാം ഇതാണോ നോക്കുന്നത്

പ്രണയം അന്ധമാണ് എന്ന് കാവ്യാത്മകമായി പറയാറുണ്ട്. ആരോട് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും തോന്നാൻ ആവുന്ന അതിർവരമ്പുകൾ ഒന്നുമില്ലാത്ത ഒരു വികാരമാണ് പ്രണയം. അച്ഛന്റെയും അമ്മയുടെയും പ്രായമുള്ള ആളുകളോട് വരെ പ്രണയം തോന്നുന്ന ഒരുപാട് സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ യുഎസിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

യുഎസിലെ നോർത്ത് കരോലിനയിൽ നിന്നുള്ള 24കാരിയായി യുവതിയുടെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്വന്തം അമ്മയുടെ പ്രായമുള്ള 54കാരനായ മധ്യവയസ്കനെ വിവാഹം കഴിക്കാൻ പോവുകയാണ് ഈ 24കാരി. 54കാരനെ വിവാഹം കഴിക്കുവാനായി പണ്ടു മുതലേ പ്രണയത്തിലായിരുന്ന തന്റെ കാമുകനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറുവാനും യുവതി തയ്യാറായി. കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു കാമുകനെ ഉപേക്ഷിച്ച് അമ്മയുടെ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു യുവതി.

കാമുകനുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറി തന്നെക്കാൾ 30 വയസ്സ് പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. 2017 ലാണ് എയിസ് എന്ന 54കാരനെ യുവതി കണ്ടുമുട്ടുന്നത്. വിവാഹ മോചിതനായിരുന്ന എയ്‌സ്‌ ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത ആളായിരുന്നു.

എന്നാൽ അമാൻഡ തന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം ആ പ്രതിജ്ഞ ലംഘിക്കുവാൻ അദ്ദേഹം നിർബന്ധിതനായി. അമാൻഡയുടെ സൗന്ദര്യം അത്രമാത്രം ആകർഷിച്ചു എന്നാണ് എയ്‌സ്‌ പറയുന്നത്. നാലു വർഷത്തോളം ഡേറ്റിംഗ് നടത്തിയതിനു ശേഷം 2021 ലാണ് ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ തന്റെ ജീവിതത്തിൽ എയ്‌സിനോടുള്ള പ്രണയം മാത്രമേയുള്ളൂ എന്ന് തുറന്നു പറയുകയാണ് അമാൻഡ.

ആദ്യ വിവാഹത്തിൽ 20, 21 പ്രായമുള്ള രണ്ടു മക്കളാണ് എയ്‌സിന് ഉള്ളത്. അമാൻഡയുടെ അമ്മയുടെ അതേ പ്രായമാണ് എയ്‌സിന്. എന്നാൽ പ്രായത്തിന്റെ ഈ വ്യത്യാസങ്ങളൊന്നും അവരുടെ പ്രണയത്തിന് ഒരു പ്രശ്നമേയല്ല. തങ്ങൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അമാൻഡയും എയ്‌സും. ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. എയ്‌സിന്റെ മകളെക്കാൾ 7 വയസ്സ് മാത്രം മൂത്തതാണ് അമാൻഡ.

പ്രായത്തിൽ ഇത്രയേറെ വ്യത്യാസം ഉള്ളപ്പോൾ ഒരിക്കലും ഒരു ഗേൾഫ്രണ്ടായി ആരും കണക്കാക്കാറില്ലെന്നും പലപ്പോഴും അവരെ അച്ഛനും മകളും ആയിട്ടാണ് ആളുകൾ കാണാറുള്ളത് എന്നും അമാൻഡ പറയുന്നു. രൂക്ഷമായ വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയായിട്ടുണ്ട് ഇവർ. അമാൻഡ പണത്തിനു വേണ്ടി വിവാഹം കഴിക്കുന്നു എന്ന് പലരും പ്രചരിച്ചിരുന്നു. ഇത്രയും പ്രായമുള്ള ആകുമ്പോൾഎയ്‌സിനെ വിവാഹം കഴിക്കുമ്പോൾ ആ കുഞ്ഞിന് എന്തെങ്കിലും വൈകല്യം ഉണ്ടാകും എന്നും പറഞ്ഞിരുന്നു. എന്നാൽ പലരും ഇവരെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ജൂണിൽ തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഇവർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply