ലെജൻഡ് ശരവണയ്ക്കൊപ്പം അഭിനയിക്കാൻ നയൻതാരയ്ക്ക് കിട്ടിയ ഓഫർ 20 കോടിയുടെ ! നയൻ‌താരയ്ക്കു ശരവണൻ ഇട്ട വില 20 കൊടി രൂപ.

ബിസിനസ് ടൈക്കോൺ ആയ ലെജൻഡ് ആയ ശരവണന്റെ പുതിയ ചിത്രമായ ദ ലെജൻഡ് കഴിഞ്ഞ വാരാന്ത്യത്തിൽ ആയിരുന്നു റിലീസിന് എത്തിയത്. കുടുംബപ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും മേക്കിങ് മൊക്കെ വളരെയധികം വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും നായകനായ ശരവണന്റെ ആത്മവിശ്വാസം നിരവധി കൈയ്യടികൾ ആയിരുന്നു നേടിയത്. ശരവണന് ഈ ചിത്രത്തിൽ നയൻ‌താരയെ ആയിരുന്നു ക്ഷണിച്ചിരുന്നത്. നയൻതാരയ്ക്ക് കരിയറിൽ ഏറ്റവും വലിയ പ്രതിഫലമായിരുന്നു താരം വാഗ്ദാനം ചെയ്തത്. ചെയ്യുന്ന കഥാപാത്രത്തിനായി ശരവണൻ ആദ്യം നയൻതാരയെ സമീപിച്ചുവെങ്കിലും താരം നിരസിക്കുകയായിരുന്നു ചെയ്തത്.

ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് എത്തിയ ഉർവശി അതും വാങ്ങി എന്നും സൂചനയുണ്ട്. നായികയിൽ ഒരാളുടെ വേഷം ആണെങ്കിൽ കൂടിയും തിരക്കഥയിൽ ഉണ്ടായിരുന്നു അസ്വാരസ്യങ്ങൾ തന്നെയാണ് നയൻതാര ചിത്രത്തിൽ നിന്നും പിൻവലിക്കാനുള്ള കാരണം എന്നാണ് പറയുന്നത്. ചിത്രത്തിൽ ശരവണൻ വില്ലൻ വേഷത്തിലേക്ക് ആയിരുന്നു നയൻതാരയെ പരിഗണിച്ചിരുന്നത്.7 കോടിയോളം രൂപയാണ് നയൻതാര പ്രതിഫലം വാങ്ങുന്നത്. എന്നാൽ 20 കോടി രൂപ ഓഫർ ചെയ്തിട്ടും താരം ആ വേഷം ചെയ്യാൻ തയ്യാറാകാതിരുന്നത് വിമർശനങ്ങളെ ഭയന്നായിരുന്നു എന്നും പറയുന്നു.

അതേസമയം ഓഫർ ചെയ്ത തുക ബോളിവുഡ് നടി ഉർവശിക്ക് നൽകി എന്നുള്ളത് തെറ്റാണ് എന്നാണ് ലജന്റ് ടീമിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. നവാഗതയായ തമിഴ് സിനിമയിലെ നായികയ്ക്ക് ലഭിക്കുന്ന എക്കാലത്തേയും ഉയർന്ന തുകയാണ് ലഭിച്ചിരിക്കുന്നത് എന്നു പറയുന്നു. മാത്രമല്ല മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകരും അവരുടെ സാധാരണ ശമ്പളത്തേക്കാൾ വളരെ ഉയർന്ന വേതനമാണ് ശരവണന് നൽകുന്നത് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് എന്നും എല്ലാവർക്കും സെറ്റുകളിൽ മികച്ച പരിചരണം നൽകി എന്നും ഭക്ഷണവും താമസവും സ്റ്റാർ വിഭാഗമാണെന്നും അറിയുന്നുണ്ട്.

ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള തീയേറ്ററുകളിലാണ് പ്രദർശനം തുടരുന്നത്. ജയരാജ് സംഗീതം പകർന്നിരിക്കുന്നു ചിത്രത്തിന്. ക്യാമറയ്ക്കു പിന്നിൽ വേൽരാജ്, ഈ ചിത്രം വളരെയധികം ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്. തമിഴിലെ ഒരു പുത്തൻ താരോദയം ആണ് ശരവണൻ എന്നതാണ് മറ്റൊരു കാര്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply