വാപ്പയുടെ വസ്ത്രങ്ങളൊക്കെ കഴുകുന്നത് ഇപ്പോഴും ഉമ്മയാണ് ! അതിനു ഉള്ള കാരണം തുറന്നു പറഞ്ഞു മകൾ – ആരും അത്ഭുതപെടും

മലയാളികൾ എന്നും ഒരു അഭിമാനത്തോടെ മാത്രം സംസാരിക്കുന്ന വ്യക്തിത്വമാണ് യൂസഫലി എന്ന മനുഷ്യൻ. മലയാളികൾക്ക് അഭിമാനമായ അദ്ദേഹം ഇന്ന് ഈ പദവിയിൽ ഇരിക്കുന്നത് അദ്ദേഹത്തിന്റെ നിശ്ചയദാർഡ്യം കൊണ്ടും നല്ല മനസ്സ് കൊണ്ട് മാത്രമാണ്. യൂസഫലി കൈപിടിച്ചുയർത്തിയവർ നിരവധിയാണ്. ഇത്രത്തോളം സമ്പന്നതയിൽ നിൽക്കുമ്പോഴും സഹായമഭ്യർത്ഥിച്ചു വരുന്ന ആരെയും വേദനിപ്പിച്ച വിടാറില്ല യൂസഫലി എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായി തന്നെയാണ് എല്ലാവരും കാണുന്നത്. യൂസഫലി എന്ന് ബിസിനസുകാരനും അദ്ദേഹത്തിന്റെ വിജയത്തിന്റെയും ഒക്കെ കഥ മലയാളികൾക്ക് സുപരിചിതമാണ്.

എന്നാൽ യൂസഫലി എന്ന കുടുംബനാഥനെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികം ആർക്കും അറിയില്ല. ഇപ്പോൾ യൂസഫലിയുടെ ഇളയ മകളായ ഷിഫ ഇതിനെ കുറിച്ച് തുറന്നുപറയുകയാണ്. ലോകം മുഴുവൻ അഭിമാനത്തോടെ നോക്കിക്കാണുന്ന അദ്ദേഹത്തിന്റെ വിജയ കഥയെക്കുറിച്ചും ആദ്യഘട്ടത്തിൽ തങ്ങൾ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് എന്നും ഇപ്പോൾ എങ്ങനെയാണ് ബാപ്പ വീട്ടിൽ പെരുമാറുന്നത് എന്നുമൊക്കെയാണ് ഷിഫ അഭിമുഖത്തിലൂടെ പറയുന്നത്. ഷിഫയുടെ വാക്കുകൾ ഇങ്ങനെയാണ്.. വീട്ടിലെ ഒരു കാര്യത്തിലും ഒരു പരിധി വെച്ചിട്ടില്ല ബാപ്പ. എല്ലാവരോടും ബഹുമാനത്തോടെയും കരുണയോട് ആണ് ബാപ്പ പെരുമാറുന്നത്. ചെറുപ്പം മുതൽ ഞങ്ങൾ കണ്ടു വളർന്നതും അതാണ്.

ആത്മീയതയും വിവേകവും സത്യസന്ധതയും എല്ലാ കാര്യത്തിലും ഉയർത്തണമെന്നാണ് ബാപ്പ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. ഒരു കാര്യത്തിൽ മാത്രമാണ് വാപ്പയ്ക്ക് നിർബന്ധമുള്ളത്. എല്ലാവരും മലയാളം പഠിച്ചിരിക്കണം എന്ന്. പിന്നെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം എന്നുള്ളത് മറ്റൊരു നിർബന്ധം. ആഹാരം കഴിക്കുന്ന സമയത്താണ് മനസ്സ് തുറന്ന് സംസാരിക്കുന്നതു. രസകരമായ സംഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. വാപ്പ അദ്ദേഹത്തിന്റെ ജീവിതത്തിൽ പരിചയപ്പെട്ട വ്യക്തികളെക്കുറിച്ചും അവർ നൽകുന്ന സന്ദേശം. പ്രതിസന്ധിഘട്ടത്തിൽ എങ്ങനെ തീരുമാനങ്ങൾ എടുക്കാം എന്നതിനെക്കുറിച്ചും ഒക്കെ ഞങ്ങൾക്ക് പറഞ്ഞുതരുമായിരുന്നു.

വാപ്പയുടെ അനുഭവങ്ങൾ വ്യക്തിജീവിതത്തിൽ ഞങ്ങൾക്ക് സഹായം ആയിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ ബിസിനസിലേക്ക് കാലെടുത്തു വച്ചപ്പോൾ വാപ്പയുടെ അനുഭവങ്ങൾ ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു. വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട് വാപ്പ രണ്ട് ബെഡ്റൂം മാത്രമുള്ള വീട്ടിൽ നിന്നാണ് ഈ കണ്ട ലോകങ്ങളിൽ എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ള വീടുകൾ നിർമ്മിച്ചെടുത്തത്. എല്ലായിപ്പോഴും യാത്രകളും മറ്റും ആയി തിരക്കിലായിരിക്കും. അതിനിടയിൽ ഞങ്ങളുടെ ജന്മദിനം ഓർത്തുവയ്ക്കാനൊ ചെയ്യാതെ സമ്മാനങ്ങൾ വാങ്ങി നൽകാനും മറക്കും യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോൾ നമുക്ക് എന്തെങ്കിലുമൊക്കെ സമ്മാനങ്ങൾ വാപ്പ കരുതാറുണ്ട്.

ഉമ്മയെ പറ്റി പറയുകയാണെങ്കിൽ വാപ്പയുടെയും ഞങ്ങളുടെയും നിഴലാണ് ഉമ്മ. എളിമയുടെയും സ്നേഹത്തിന്റെയും പര്യായം എന്ന് തന്നെ വിളിക്കാം. വാപ്പക്ക് ഇപ്പോഴും ടൈ കെട്ടണമെങ്കിൽ ഉമ്മ വേണം. ഞങ്ങളതിനെ കളിയാക്കുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് പറയും അവൾ കെട്ടി തന്നാലെ ശരിയാവു എന്ന്. വാപ്പയുടെ വസ്ത്രങ്ങളൊക്കെ കഴിയുന്നത് ഇപ്പോഴും ഉമ്മയാണ്.ആർഭാട ജീവിതത്തിനു താല്പര്യമുള്ള ആൾ അല്ല. ലളിത ജീവത്തിൽ ഞങ്ങളെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ ഉമ്മയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply