പ്രേക്ഷകരുടെ പ്രിയ പിള്ള ചേട്ടന് എന്ത് സംഭവിച്ചു ? ലിവർ സിറോസിസ് നു പിന്നാലെ വന്നത്

ഒരു സമയത്ത് സീരിയലിൽ വളരെയധികം സജീവമായിരുന്ന ഒരു താരമാണ് കൈലാസ നാഥൻ. സീരിയലിലും സിനിമയിലുമൊക്കെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ കൈലാസ നാഥന് അനശ്വരം ആക്കിയിട്ടുണ്ട്. ഏത് കഥാപാത്രം ലഭിച്ചാലും അത് ഭംഗിയോടെ അവതരിപ്പിക്കാനുള്ള ഒരു കഴിവായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത എന്ന് പറയുന്നത്. നടൻ പ്രേം നസീറിനെ ആദ്യമായി അഭിമുഖം ചെയ്ത വ്യക്തി കൂടിയാണ് കൈലാസ്. ആരോഗ്യപരമായ ഒരുപാട് ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയത് ആയി വാർത്ത വന്നിരുന്നു.

നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് എന്ന രോഗം ബാധിച്ചിരിക്കുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയിരിക്കുകയാണ്. ജീവിതത്തിലേക്കുള്ള ഒരു രണ്ടാം തിരിച്ചുവരവാണ് ഇതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചും തന്റെ ആരോഗ്യ അവസ്ഥകളെ കുറിച്ചും ഒക്കെ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ഭാര്യയും അമ്മയും മകളും മരുമകളും കൊച്ചും മകനുമൊപ്പം ചെങ്ങന്നൂരിൽ ആണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുത്ത് അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത്.

അജിത അന്തർജനമാണ് ഭാര്യ. അദ്ദേഹത്തിന്റെ അവസ്ഥയാണ് ഇപ്പോൾ എല്ലാവരിലും വേദന ഉണർത്തിയിരിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ തനിക്ക് വേണ്ടി പ്രാർത്ഥിച്ചത് കൊണ്ട് തന്നെ അസുഖം ഭേദമായി തനിക്ക് തിരിച്ചുവരാൻ സാധിച്ചു എന്ന് അദ്ദേഹം പറയുന്നുണ്ട്. 45 വർഷത്തിലധികമായി സിനിമ സീരിയൽ രംഗത്ത് തന്റെ സാന്നിധ്യം കൊണ്ട് വലിയ ഒരു സ്ഥാനം തന്നെ നേടിയ വ്യക്തിയാണ് കൈലാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സാന്ത്വനം സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് അദ്ദേഹം അസുഖബാധിതനാകുന്നത്. കരൾ മാറ്റിവയ്ക്കണമെന്ന് അവസ്ഥയിലായിരുന്നു. ഹൃദയാഘാതം സംഭവിച്ചതോടെ വെന്റിലേറ്ററിൽ ആക്കുകയും ജീവൻ അങ്ങനെ നിലനിർത്തുകയും ചെയ്ത സാഹചര്യം വരെ ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചു.

പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. എല്ലാവരും അഭിനയത്തെ ഒരു കലയായി ബിസിനസായി കണ്ട സമയം ഒരുപറ്റം ആളുകൾക്ക് മുൻപിൽ കലയെ ജീവനായി കണ്ടു ജീവിച്ച ഒരു വ്യക്തി കൂടിയാണ് കൈലാസ്. അർഹിക്കുന്ന അംഗീകാരം ഇന്നും അദ്ദേഹത്തിന് ഈ മേഖലയിൽ നിന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഒരു കലാകാരനായി മാത്രം തന്നെ അംഗീകരിച്ചാൽ മതിയെന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply