കഴിഞ്ഞ തവണ തിരുവോണം ബംബർ 12 കോടി അടിച്ച ജയപാലൻ ചേട്ടന്റെ അവസ്ഥ ഒന്ന് കണ്ടു നോക്കു !

ഓണം ബംബർ എന്നു പറയുന്നത് മലയാളികൾക്ക് പ്രതീക്ഷയുടെ ഒരു പൊൻകിരണം തന്നെയാണ്. ഈ ഒരു ഭാഗ്യപരീക്ഷണത്തിന് നിമിഷം അതിൽ ആരാണ് വിജയിക്കുക എന്ന് പറയാൻ സാധിക്കില്ല. ഇത്തവണ ഭാഗ്യം ഒപ്പം നിന്നത് അനൂപിനൊപ്പം ആയിരുന്നു. ബംബർ ലോട്ടറി ഭാഗ്യം മാത്രമല്ല കൊണ്ടുവരുന്നത് എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ മുൻ വിജയി ജയപാലൻ. കഴിഞ്ഞ തവണ ഭാഗ്യം തുണച്ചത് ജയപാലനെ ആയിരുന്നു. ലോട്ടറി അടിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത പത്ത് രണ്ട് കൊല്ലത്തേക്ക് ആർക്കും 10 പൈസ പോലും കൊടുക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്.

നമ്മുടെ ജീവിത സാഹചര്യം ഒക്കെ ഉണ്ടാക്കിയതിൽ നിന്ന് വരുമാനം ലഭിച്ചതിനുശേഷം മാത്രമേ മറ്റുള്ളവർക്ക് നമ്മൾ എന്തെങ്കിലും ഒരു സഹായം ചെയ്യാവൂ. 12 കോടി രൂപ ലഭിച്ച തനിക്ക് നികുതി എല്ലാം കഴിച്ച് ബാക്കി ലഭിച്ചത് ഏഴുകോടി രൂപയാണ്. വീണ്ടും ആദായനികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഒരുകോടി 45 ലക്ഷം രൂപ നികുതി ഇനത്തിൽ അടക്കേണ്ടത് ആയി വരികയും ചെയ്തു. പണം താൻ മറ്റേതെങ്കിലുമൊരു മാർഗ്ഗത്തിലൂടെ ആയിരുന്നോ ചിലവഴിക്കുന്നത് എങ്കിൽ തനിക്ക് ഒരുപക്ഷേ തന്റെ വസ്തുവകകൾ ഒക്കെ വിൽക്കേണ്ട സാഹചര്യം കൂടി വന്നേനെ എന്നാണ് അദ്ദേഹം പറയുന്നത്.

ഈ പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയിരുന്നു എങ്കിൽ ആ സ്ഥലം വിറ്റു നികുതി അടയ്ക്കേണ്ടത് ആയി വന്നേനെ. കാരണം ഓരോ മാസവും ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു ലക്ഷത്തി നാൽപതിനായിരം രൂപയാണ് പിഴ ഇനത്തിൽ മാത്രം വരുന്നത് എന്നും ജയപാലൻ പറയുന്നു. സർക്കാർ നികുതി പിടിക്കണം എന്ന് തന്നെയാണ് ജയപാലന്റെ പക്ഷവും. എല്ലാവരുടെയും കൈയിൽ നിന്ന് നികുതി പിടിക്കുകയാണെങ്കിൽ സർക്കാരിന്റെ പ്രതിസന്ധിയിലും ഒരു വലിയ മാറ്റം തന്നെയാവും ഉണ്ടാകുന്നത്. കൃത്യമായി നികുതി അടച്ചാൽ പണം തിരികെ ലഭിക്കാറുണ്ട് എന്നും ലോട്ടറി അടിച്ച ശേഷം നിരവധി ആളുകൾ ആയിരുന്നു സഹായം അഭ്യർത്ഥിച്ചു കൊണ്ട് തനിക്ക് അരികിലേക്ക് എത്തിയത് എന്നും അദ്ദേഹം ഓർക്കുന്നു.

കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ കയറ്റം വരെയുള്ളവർ സഹായവും ചോദിച്ച അടുത്ത് എത്തിയിരുന്നു. എല്ലാവരെയും സഹായിക്കാനുള്ള സാഹചര്യം തനിക്ക് ഉണ്ടായിരുന്നില്ല. തന്റെ നാട്ടിലുള്ള പാവപെട്ടവരെയും ബന്ധുക്കളെയും ഒക്കെ ആയിരുന്നു സഹായിച്ചിരുന്നത്. പണമൊക്കെ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. അതിൽ നിന്നുള്ള പലിശയാണ് മ്യൂച്ചൽ ഫണ്ടിൽ ഇട്ടത്. കുറച്ചു തുക കൊണ്ട് സ്ഥലവും വാങ്ങിയിട്ടുണ്ട് എന്ന് പറയുന്നു.. ഇത്തവണ ഭാഗ്യം തേടിയെത്തിയ അനൂപ് ലോട്ടറി എടുക്കേണ്ട എന്ന് തീരുമാനമെടുക്കുകയായിരുന്നു. പിന്നീടാണ് അവസാന ശ്രമമെന്ന നിലയിൽ ലോട്ടറി എടുത്തത്. ആ ഭാഗ്യം അനൂപിനെ തുണയ്ക്കുകയും ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply