“18+” ന്റെ ഫസ്റ്റിലുക്ക് പുറത്തുവിട്ടു ! ഇതെന്താ ഇങ്ങനെ എന്ന് ആരാധകർ

നസ്‌ലൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ’18+’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവർത്തകർ. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് മറ്റഭിനേതാക്കൾ. ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. സംഗീതം, ബിജിഎം എന്നിവ ക്രിസ്റ്റോ സേവ്യർ നിർവഹിച്ചു.

എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും നിർവഹിച്ചു. ചിത്രത്തിന്റെ എഡിറ്റർ- ചമന്‍ ചാക്കോ ആണ്. പ്രൊഡക്ഷന്‍ ഡിസൈനർ നിമീഷ് താന്നൂര്‍ ആയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളർ ഷാഫി ചെമ്മാട് ആണ്. കോസ്റ്റ്യൂം ഡിസൈനർ ആയത് സുജിത് സി.എസ് ആണ്. മേക്കപ്പ്-സിനൂപ്‌രാജ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുള്‍ ബഷീര്‍. സ്റ്റിൽസ്-അര്‍ജുന്‍ സുരേഷ്. പരസ്യകല- യെല്ലോടൂത്ത്. പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

ഇപ്പോഴിതാ വാലെന്റൈൻ ദിനം പ്രമാണിച്ച് അണിയക്കാർ ചിത്രത്തിന്റെ ഫസ്ട് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു സബ് രജിസ്ട്രാർ ഓഫീസിൽ വരണമാല്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മാലയും ബൊക്കയും ഒക്കെ അണിഞ്ഞുകൊണ്ട് നിൽക്കുന്ന മാത്യു തോമസിനെയും നസ്ലിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സ്വവർഗ്ഗ പ്രണയവും വിവാഹവും എന്ന തോന്നൽ ഉളവാക്കുന്ന രീതിയിലുള്ള പോസ്റ്റർ പങ്കുവെച്ചതുകൊണ്ട് സിനിമയുടെ വിഷയം അതല്ലെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്.

‘ഇതതല്ല’ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം സംവിധായകൻ അരുൺ ഡി ജോസ് ഫേസ്ബുക്കിലൂടെ കുറിച്ചത്. മാത്യു തോമസ് തന്റെ ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിൽ ഫ്രാങ്കിയെയും തണ്ണീർ മത്തൻ ദിനങ്ങളിൽ ജെയ്‌സണെയും ജോ ആൻഡ് ജോയിലെ ജോമോനെയും അവതരിപ്പിച്ചതിലൂടെ മലയാളത്തിലെ യുവ നടന്മാരിൽ ഒരാളായി അറിയപ്പെടുന്നു. നസ്‌ലെൻ തണ്ണീർ മത്തൻ ദിനങ്ങളിൽ മെൽവിനെയും, ഒലിവർ ട്വിസ്റ്റ് ഇൻ ഹോം എന്ന ചിത്രത്തിൽ ചാൾസിനേയും അവതരിപ്പിച്ചതിലൂടെ മലയാളികൾക് പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply